Monday, 16 Sep, 12.49 pm Malayalam Express TV

ഹോം
പാക്കിസ്ഥാന് തിരിച്ചടി 'ഹൗഡി മോദി' യില്‍ ട്രംപും

അമേരിക്കയില്‍ 'ഹൗ ഡൂ യൂ ഡൂ?' എന്നതിനു പകരം ഉപയോഗിക്കുന്ന സൗഹൃദ അഭിവാദ്യമാണ് ഹൗഡി. ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' എന്ന മെഗാ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ മോദി പറഞ്ഞിരുന്നു.

പരിപാടിയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് എത്തുമെന്ന് ഒരു പ്രതീക്ഷയും അന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 'ഹൗഡി മോദി 'യില്‍' മോദിക്കൊപ്പം ട്രംപും അതിഥിയായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പരുപാടിയില്‍ ട്രംപ് പങ്കെടുത്താല്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ ട്രംപ് മോദി കൂടിക്കാഴ്ചയാകും ഇത്.

ട്രംപ് എത്തിയാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാര്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് ഇന്ത്യയ്‌ക്ക് നേട്ടമാകും. അതുപോലെ തന്നെ കാശ്‌മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കെ, ട്രംപ് മോദിക്കൊപ്പം വേദി പങ്കിടുന്നത് പാകിസ്ഥാന് ശക്തമായ തിരിച്ചടിയാകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top