Sunday, 25 Aug, 2.09 pm Malayalam Express TV

ഹോം
പാലാ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഡല്‍ഹി:പാലാ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.കെഎം മണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലാ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് സെപ്തംബര്‍ 23-നാണ്.സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സെപ്തംബര്‍ നാല് വരെ സമര്‍പ്പിക്കാം. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 23-ന് വോട്ടെടുപ്പ് കഴിഞ്ഞ് ഉപതെരഞ്ഞെടുപ്പ് ഫലം സെപ്തബര്‍ 27-ന് പ്രഖ്യാപിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top