Sunday, 22 Sep, 5.41 pm Malayalam Express TV

ഹോം
പാലാ ഉപതെരഞ്ഞെടുപ്പ്: പ്രതീക്ഷയോടെ മുന്നണികള്‍

മുന്‍ കേരള ധനമന്ത്രിയും കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാല നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്. 1965 ല്‍ പാലാ നിയോജകമണ്ഡലം രൂപീകരിച്ചതു മുതല്‍ ഇക്കാലമത്രയും പാലാ നഗരത്തെ പ്രതിനിധാനം ചെയ്തത് കെ.എം മാണി എന്ന ഒറ്റ വ്യക്തി മാത്രമായിരുന്നു. എന്നാല്‍ മാണി സാറില്ലാതെ ഇത്തവണ ആദ്യമായി പാലാ ഒരു ഉപ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്.

കേരള കോണ്‍ഗ്രസിനും യുഡിഎഫിനും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പാശ്ചത്തലത്തില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചും പാല തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. പാല നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 23 ന് നടക്കും. 27-ന് ഫലം പ്രഖ്യാപിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top