Tuesday, 27 Aug, 3.49 pm Malayalam Express TV

ഹോം
പാലായില്‍ മാണി സി കാപ്പന്‍; സൂചന നല്‍കി എന്‍സിപി നേതാവ് തോമസ് ചാണ്ടി

കൊച്ചി: മാണി സി കാപ്പന്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി ആകുമെന്ന് സൂചിപ്പിച്ച്‌ എന്‍സിപി നേതാവ് തോമസ് ചാണ്ടി. മികച്ച സ്ഥാനാര്‍ത്ഥി ആണ് മാണി സി കാപ്പന്‍.പാലായില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

പാലായില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും കെഎം മാണിയുടെ ലീഡ് കുറയ്ക്കാന്‍ മാണി സി കാപ്പനു കഴിഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ ഇടത് മുന്നണിയില്‍ തര്‍ക്കം ഇല്ല.എന്‍സിപിയുടേതാണ് പാലാ സീറ്റ് . പാര്‍ട്ടി തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top