Sunday, 25 Aug, 3.41 pm Malayalam Express TV

ഹോം
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് ധാരണയായി

കൊല്‍ക്കത്ത : കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് പശ്ചിമ ബംഗാളില്‍ ധാരണയായി.ഇത് സംബന്ധിച്ച്‌ സോണിയ ഗാന്ധി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശം അംഗീകരിച്ചു.ഉടന്‍ സിപിഐഎം ഉള്‍പ്പെടെയുള്ള ഇടത് മുന്നണിയുമായി ചര്‍ച്ച തുടങ്ങുമെന്ന് പിസിസി അധ്യക്ഷന്‍ സുമന്‍ മിത്ര അറിയിച്ചു.വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

തങ്ങളുടെ മുഖ്യ ലക്ഷ്യം ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയുക എന്നതാണെന്ന് ബംഗാള്‍ പിസിസി പ്രസിഡന്റ് സുമന്‍ മിത്ര വ്യക്തമാക്കി. ഇതനുസരിച്ച്‌ കലിഗഞ്ച്, ഖരഗ്പുര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപുര്‍ സീറ്റില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയും മത്സരിക്കും.നിലവിലെ ധാരണ മൂന്നു സീറ്റിലും പരസ്പരം സഹകരിക്കാനാണ് .വെള്ളിയാഴ്ച ഇത് സംബന്ധിച്ച്‌ ബംഗാള്‍ പിസിസി പ്രസിഡന്റ് സുമന്‍ മിത്ര സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top