Friday, 03 Jul, 2.42 pm Malayalam Express TV

അന്തര്‍ദേശീയം
പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം; മുന്നറിയിപ്പുമായി ചൈന

ബെ​യ്ജിം​ഗ്:ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശത്തിന് പിന്നാലെയാണ് അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന രംഗത്തെത്തിയത്. അതിര്‍ത്തിലെ സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ഇ​ന്ത്യ​യു​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​നാ​ല്‍ തന്നെ അതിര്‍ത്തിയിലെ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രു​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ പ​റ​ഞ്ഞു.

'ഇ​ന്ത്യ-ചൈ​ന​ സൈ​നി​ക, ന​യ​ത​ന്ത്ര മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​തി​ര്‍​ത്തി​യി​ലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും ച​ര്‍​ച്ച​ക​ളി​ലു​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രു​ത്'- ചൈനീസ് വിദേശകാര്യവക്താവ് പ​റ​ഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശ​നം തുടരുന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​നൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി ല​ഡാ​ക്കി​ലെ ലേ​യി​ല്‍‌ എ​ത്തി​യ​ത്. ഇരുവര്‍ക്കുമൊപ്പം ക​രസേ​ന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും ഉണ്ടായിരുന്നു.

ലേ​യി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി നി​മു​വി​ലെ​ത്തി. നി​മു​വി​ല്‍ സൈ​നി​ക​രു​മാ​യി പ്രധാനമന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ല​ഫ്. ജ​ന​റ​ല്‍ ഹ​രീ​ന്ദ​ര്‍ സിം​ഗ് അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പ്രധാനമന്ത്രിയോട് വി​ശ​ദീ​ക​രി​ച്ചു. അ​തി​ര്‍​ത്തി​യി​ലെ പശ്ചാത്തലം നേരില്‍ കണ്ട് മ​ന​സി​ലാ​ക്കി വി​ല​യി​രു​ത്ത​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം. മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​തെ ആ​യി​രു​ന്നു അദ്ദേഹത്തിന്റെ യാ​ത്ര.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​ര്‍​ത്താ ചാ​ന​ലാ​യ ദൂ​ര​ദ​ര്‍​ശ​ന്‍ ആ​ണ് പു​റ​ത്തു​വി​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്ക് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് വാ​ര്‍​ത്ത​കള്‍ പുറത്തുവന്നിരുന്നു. എ​ന്നാ​ല്‍ ഇ​ത് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വയ്ക്കുകയായിരുന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം ആ ​ഘ​ട്ട​ത്തി​ലും വളരെ ര​ഹ​സ്യ​മാ​ക്കി​വ​ച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top