Monday, 23 Sep, 11.01 am Malayalam Express TV

ഹോം
സൗദിയില്‍ നിന്ന് തൊഴില്‍ ന്ടഷ്ടപെട്ടു പോകുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

റിയാദ്: തൊഴില്‍ ന്ടഷ്ടപെട്ട് സൗദിയില്‍ നിന്ന് പോകുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിക്സ്റ്റിക്സിന്‍റെ റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ രണ്ടാം പാദത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കുറവുണ്ടായിട്ടുണ്ടന്നാണ് കണക്ക്. 132000വിദേശ തൊഴിലാളികളാണ് ഈ കാലയളവില്‍ സൗദിയില്‍ നിന്ന് പോയത്.

എന്നാല്‍ 2017 മൂന്നാം പാദം മുതല്‍ ഇതുവരെയുള്ള കാലത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് വിദേശികള്‍ തൊഴില്‍ നഷ്ട്ടപെട്ട് രാജ്യം വിട്ടത് ഈ വര്‍ഷം രണ്ടാം പാദത്തിലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലാണ് രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വിദേശികള്‍ സൗദി വിട്ടത് . 2017 ആദ്യം മുതല്‍ ഈ വര്‍ഷം രണ്ടാം പാദം അവസാനം വരെയുള്ള 30 മാസ കാലത്തു സൗദി വിട്ട വിദേശ തൊഴിലാളികളുടെ എണ്ണം 19 ലക്ഷമാണന്നാണ് കണക്കുകള്‍.

സൗദിയില്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കിയ സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണം മൂലമാണ് നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ട് രാജ്യം വിടേണ്ടിവന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top