Saturday, 28 Sep, 10.49 am Malayalam Express TV

ഹോം
സൗദിയിലെ ജനസംഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ട്

റിയാദ്: സൗദിയില്‍ ജനസംഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ട് . ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 3.42 കോടിയാണ് പുതിയ കണക്കു പ്രകാരം ആകെ ജനസംഖ്യ. സ്വദേശികളുടെ എണ്ണം 2.11 കോടിയും വിദേശികള്‍ 1.31 കോടിയുമാണ്.രാജ്യത്തെ ആകെ ജനസംഖ്യയില്‍ 38.3 ശതമാനം വിദേശികളാണ്.

ഈ വര്‍ഷം ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ആകെ ജനസംഖ്യ മൂന്നു കോടി നാല്പത്തിരണ്ടു ലക്ഷത്തി ഇരുപതിനായിരമായി ഉയര്‍ന്നെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഇത് മൂന്നുകോടി മുപ്പത്തിനാല് ലക്ഷത്തി പതിനായിരമായിരുന്നു.രാജ്യത്ത് ജനസംഖ്യയില്‍ പുരുഷന്മാരാണ് കൂടുതല്‍. 57.7 ശതമാനം പുരുഷന്മാരും, 42.3 ശതമാനം സ്ത്രീകളുമാണുള്ളത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top