Thursday, 13 Feb, 11.57 am Malayalam Express TV

ഹോം
ശബരിമലയില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതിലും ക്രമക്കേടെന്ന് സി.എ.ജി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് നടക്കുന്ന ക്രമക്കേടുകളാണ് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.കെല്‍ട്രോണിനെ മറയാക്കി ശബരിമലയിലെ സുരക്ഷയുടെ പേരില്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി സിഎജി കണ്ടെത്തല്‍. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമുള്ള കമ്ബനികള്‍ക്ക് കെല്‍ട്രോണ്‍ പുറം കരാര്‍ നല്‍കുന്നുവെന്ന് സൂചനയാണ് നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് നല്‍കുന്നത്.

ശബരിമലയില്‍ 2017ല്‍ 30 സുരക്ഷ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയത് 11.36 കോടിയുടെ ഭരണാനുമതിയാണ്. കെല്‍ട്രോണ്‍ നല്‍കിയ പ്രോജക്ടട് റിപ്പോര്‍ട്ട് പരിശോധിച്ച സാങ്കേതിക സമിതി കമ്ബോള വിലയെക്കാള്‍ മൂന്നിരട്ടി വിലയാണ് കെല്‍ട്രോണ്‍ നല്‍കിയിരിക്കുന്നതെന്നാണ് സിഎജി കണ്ടെത്തല്‍.പല സുരക്ഷ ഉപകരണങ്ങളും ഉത്സവ സീസണ്‍ കഴിയാറായപ്പോഴാണ് നല്‍കിയത്. ഇതുവഴി 1.50 കോടിയുടെ നഷ്ടമുണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top