Wednesday, 13 Nov, 1.01 pm Malayalam Express TV

ഹോം
'ശിവലിംഗത്തിലെ തേള്‍' പരാമര്‍ശം: കോണ്‍ഗ്രസ് എം.പി. ശശി തരൂരിനു വാറന്റ്

'ശിവലിംഗത്തിലെ തേള്‍' പരാമര്‍ശത്തിനെതിരായ അപകീര്‍ത്തിക്കേസില്‍ ഹാജരാകാതിരുന്ന കോണ്‍ഗ്രസ് എം.പി. ശശി തരൂരിന് വാറന്റ്. 27-നു കോടതിയില്‍ ഹാജരാകണമെന്നാണ് ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കശ്യപ് അയച്ച വാറന്റിലെ നിര്‍ദേശം. 5000 രൂപ കെട്ടിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്‌ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് തരൂര്‍ വിവാദപരാമര്‍ശം നടത്തിയത്. കേസില്‍ ജൂണില്‍ ഹാജരായ തരൂരിന് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top