Tuesday, 11 Aug, 12.30 am Malayalam Express TV

കേരളം
സ്വര്‍ണ്ണ കളളക്കടത്ത് : കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ സമരം നടത്തും: ബിജെപി

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് ബിജെപി. കോഴിക്കോട് യുവമോര്‍ച്ച മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമത്തില്‍ പ്രതിഷേധിച്ച്‌ നാളെ ബിജെപി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്‌ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അറിയിച്ചു. കൊവിഡിന്‍്റെ മറവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്‍്റ പേര് പറഞ്ഞ് സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംശയത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി രാജി വെക്കുന്നത് വരെ കേരളത്തില്‍ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്‍്റെ നീക്കം വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമരം ചെയ്യുന്നവര്‍ കൊവിഡ് വന്ന് മരിക്കുമെന്നാണ് മന്ത്രി ജയരാജന്‍്റെ ഭീഷണി. ജനകീയ സമരത്തെ മന്ത്രി അവഹേളിക്കുകയാണ്. സമാധാനപരമായി നടക്കുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച്‌ നേരിടുന്നവരാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത്. കൊവിഡ് കാലത്തെ അഴിമതി നടത്താനും കള്ളക്കടത്തിനുമുള്ള സമയമാക്കി മാറ്റിയത് സര്‍ക്കാരാണ്. സര്‍ക്കാര്‍ സ്വയം അഴിമതി നടത്തുകയും കള്ളക്കടത്തുകാര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്യുന്നു. കൊവിഡ് പ്രതിരോധത്തിന്‍്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെല്ലാം സിപിഎമ്മിന് പണം ഉണ്ടാക്കാനുള്ള വഴികളാക്കിയെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top