Friday, 03 Jul, 10.30 am Malayalam Express TV

കേരളം
തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; പാളയം മാര്‍ക്കറ്റ് അടച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മേയര്‍ കെ ശ്രീകുമാര്‍. താല്‍ക്കാലികമായി പാളയം മാര്‍ക്കറ്റ് അടച്ചു. വഞ്ചിയൂര്‍ സ്വദേശി, സാഫല്യം കോംപ്ലക്സില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത വ്യക്തി എന്നിവരുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, തിരുവനന്തപുരത്തെ ധാരാളം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍്റ് സോണുകളാക്കി കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് - 17 - വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് - തളയല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് - 66 - പൂന്തുറ, വാര്‍ഡ് - 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലെയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ - 27 കൂടാതെ പാളയം വാര്‍ഡ്. എന്നിവടങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കി കളക്ടര്‍ പ്രഖ്യാപിച്ചത്.

ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top