Monday, 14 Oct, 10.26 am Malayalam Express TV

ഹോം
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 10 മരണം

ലഖ്​നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മൗ​വി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് പ​ത്ത് പേ​ര്‍ മ​രി​ച്ചു.അപകടത്തില്‍ 15 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.കൂടുതല്‍ പേര്‍ അപകട സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തില്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും എല്ലാവിധ സഹായവും നല്‍കിയെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top