Friday, 13 Dec, 2.49 pm Malayalam Express TV


വാഹനം ഇടിച്ചു തെറിപ്പിച്ച ശേഷം കാറുടമ 12 വയസ്സായ കുട്ടിയോട് ചെയ്ത ക്രൂരത കണ്ടോ

നല്ലേപ്പള്ളിയില്‍ കാറിടിച്ച്‌ പരുക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു. നല്ലേപ്പള്ളി സുദേവന്റെ മകന്‍ സുജിത്ത് ആണ് മരിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ടയര്‍ പഞ്ചറാണെന്ന് പറഞ്ഞു ഇടിച്ച കാറിലുണ്ടായിരുന്നവര്‍ കുട്ടിയെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. സമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടശേഷം സഹപാഠിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരട്ടക്കുളം ഭാഗത്തുവച്ച്‌ കുട്ടിയെ വാഹനം ഇടിച്ച്‌ തെറിപ്പിച്ചത്. മലപ്പുറം പുത്തനത്താണി സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. ഇതു കണ്ടുനിന്നയാള്‍ കുട്ടിയുമായി ഇടിച്ച വാഹനത്തില്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അല്‍പദൂരം പോയശേഷം വാഹനത്തിലുണ്ടായിരുന്ന അഞ്ചംഗ സംഘം വാഹനത്തിന്റെ ടയര്‍ പഞ്ചറാണെന്ന് പറഞ്ഞ് കുട്ടിയെയും നാട്ടുകാരനെയും വഴിയില്‍ ഇറക്കിവിടുകയായിരുന്നു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top