Monday, 23 Sep, 11.17 am Malayalam Express TV

ഹോം
വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ?. . .

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രശാന്തിന്റെ പേര് ശുപാര്‍ശ ചെയ്തത്.യുവനേതാവ് എന്ന പരിഗണനയും മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവുമാണ് വി കെ പ്രശാന്തിനെ ഉയര്‍ത്തികാട്ടുന്നത്. ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകും.

ഈ വര്‍ഷത്തെ പ്രളയസമയത്ത് സാഹയമെത്തിക്കാനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ പ്രശാന്തിന്‌ വളരെയേറെ അഭിന്ദനങ്ങളാണ് ലഭിച്ചത്. കൂടാതെ പ്രശാന്തിന് യുവജനങ്ങള്‍ക്കിടയിലുള്ള പിന്തുണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

ജില്ലാ സെക്രട്ടറിയേറ്റില്‍ വി. കെ പ്രശാന്തിന്റെ പേരാണ് ഒന്നാമതായി ഉയര്‍ന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരാണ് രണ്ടാം സ്ഥാനത്ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top