Wednesday, 19 Feb, 4.57 pm Malayalam Express TV

ഹോം
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ

കോഴിക്കോട് : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എല്‍.സി പാസ്സായി യോഗയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുണ്ട്. ഈ ആനുകൂല്യം ആവശ്യമുളളവര്‍ യോഗയിലുളള പ്രാവീണ്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. അപേക്ഷഫോം അടങ്ങിയ പ്രോസ്പെക്‌ട്സ് 200 രൂപയ്ക്ക് നേരിട്ടും എസ്‌ആര്‍സി കമ്മ്യൂണിറ്റി കോളേജിന്റെ പേരില്‍ എടുത്ത 250 രൂപയുടെ ഡിഡി യോടൊപ്പം അപേക്ഷിച്ചാല്‍ തപാലിലിലും ലഭിക്കും. വിലാസം - ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം-33. ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കായി www.srccc.in സന്ദര്‍ശിക്കുക. അപേക്ഷഫോം https://srcc.in/download എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 29. ഫോണ്‍- 0471 2325101, 9496284414.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top