Thursday, 23 Jan, 11.09 am Malayalam Express TV

ഹോം
യു.എസ് സൈന്യം ഇറാഖില്‍ തുടരുമെന്ന സൂചനയുമായി ട്രംപ്

യു.എസ് സൈന്യം ഇറാഖില്‍ തുടരുമെന്ന സൂചനയുമായി ട്രംപ്. ഇറാഖിലെ 5000 ലേറെ വരുന്ന യു.എസ് സൈന്യത്തിന്റെ ഭാവി സംബന്ധിച്ച തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. ഇറാഖ് പ്രസിഡന്‍റ് ബര്‍ഹാം സാലിഹുമായി ദാവോസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഇറാഖിലെ യു.എസ് സൈനീക സാന്നിധ്യം തുടരുന്നതു സംബന്ധിച്ച ട്രംപിന്‍റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇറാന്‍ സൈനീക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലയെ തുടര്‍ന്നാണ് യു.എസ് സൈന്യം ഇറാഖ് വിടണമെന്ന് പാര്‍ലമെന്‍റ് പ്രമേയം പാസാക്കിയത്. എന്നാല്‍ ട്രംപ് ഭരണകൂടം ഇതു തള്ളുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top