Friday, 03 Jul, 10.30 am Malayalam Express TV

ദേശീയം
യുപി വെടിവെയ്പ്പ്; എട്ട് പോലീസുകാര്‍ മരിച്ചു

കാ​ണ്‍​പൂ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ക്ര​മി​ക​ളു​ടെ വെടിവെയ്പ്പില്‍ ഡി​വൈ​എ​സ്പി അടക്കം എ​ട്ട് പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കൂടാതെ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.കുപ്രസിദ്ധ കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യ്ക്ക് വേ​ണ്ടി​ നടത്തിയ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

കാ​ണ്‍​പൂ​രി​ലെ ബി​ക്കാ​രു ഗ്രാ​മ​ത്തി​ലായിരുന്നു വെടിവെപ്പുണ്ടായത്. ഡി​വൈ​എ​സ്പി ദേ​വ​ന്ദ്ര മി​ശ്ര​യും ഏഴ് പോലിസുകാരുമാണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മായി തുടരുന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ചനം രേഖപ്പെടുത്തി. അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടിയെടുക്കാന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top