Thursday, 23 Jan, 11.57 am Malayalam Express TV

ഹോം
'യുവ ആക്രോശ്'; ഭാരതപര്യടനത്തിനൊരുങ്ങി രാഹുല്‍ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണ പരാജയം തുറന്നുകാട്ടാന്‍ ഭാരതപര്യടനത്തിനൊരുങ്ങി രാഹുല്‍ഗാന്ധി. 'യുവ ആക്രോശ്' എന്ന പേരിലായിരിക്കും രാഹുല്‍ഗാന്ധിയുടെ യാത്ര. സിഎഎ, എന്‍ആര്‍സി എന്നി വിഷയങ്ങളും ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ പോരാടാനാണ് രാഹുല്‍ഗാന്ധിയുടെ യാത്ര. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പര്യടനം നടത്തണമെന്ന് തീരുമാനമെടുത്തിരിക്കുന്നത്.

തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍, ആദിവാസികള്‍ എന്നിവരുടെ പ്രശ്നങ്ങളും യാത്രയില്‍ ഉയര്‍ത്തും. അതേസമയം, യാത്രയുടെ തീയതി തീരുമാനിച്ചിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top