അമിതമായ വണ്ണം എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും സംശയമാണ്. ഡയറ്റ് ചാര്‍ട്ടുകളും ഭക്ഷണം നിയനന്ത്രണവും വ്യായമവും ഒന്നും നിങ്ങളുടെ അമിതവണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്നില്ലേ? എന്നാല്‍ അതിനായി ചില വഴികളുണ്ട്.രാസവസ്തുക്കളടങ്ങിയ ഉത്പന്നങ്ങളെക്കാള്‍ നമുക്ക് സുപരിചിതമായ ഔഷധസസ്യങ്ങളും മറ്റ് ആയുര്‍വേദ മരുന്നുകളും ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിക്കാനുള്ള സാധ്യതകള്‍ ഇന്ന് വളരെയധികമാണ്. ആയുര്‍വേദത്തിലൂടെ മുഖകാന്തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന് പുറമെ, വണ്ണം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നവരും കുറച്ചൊന്നുമല്ല നമുക്കിടയിലുള്ളത്.
വയറ്റില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, ഹൃദയാഘാതം, ചിലതരം അര്‍ബുദങ്ങള്‍ തുടങ്ങിയ വളരെ സങ്കീര്‍ണ്ണങ്ങളായ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട കിടക്കുന്നു.
അതിനാല്‍ ഈ കൊഴുപ്പ് നീക്കം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
അമിതവണ്ണം കുറയ്ക്കാനും വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കുന്ന ആയുര്‍വേദത്തിലെ അതിശക്തമായ ഘടകങ്ങള്‍ ഇതാ:
1. ഗുല്‍ഗുലു
ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആയുര്‍വേദ ഔഷധങ്ങളിലൊന്നാണിത്. കോമിഫോറ മുകുള്‍ എന്ന മരത്തിന്റെ നീരില്‍ നിന്നാണ് ഗുല്‍ഗുലു ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന പ്ലാന്റ് സ്റ്റിറോള്‍, ഗുഗ്ഗുല്‍സ്റ്റെറോണ്‍ തുടങ്ങിയവ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ട്രൈഗ്ലിസറൈഡുകളും കൊളസ്ട്രോളും കുറയ്ക്കാന്‍ ഉപകരിക്കുന്ന പദാര്‍ത്ഥങ്ങളും ഗുല്‍ഗുലു അടങ്ങിയിരിക്കുന്നു.
2. കുടംപുളി
മലബാര്‍ ടാമറിന്‍ഡ് എന്ന് അധികമാരും കേട്ടിട്ടുണ്ടാകില്ല. എന്നാല്‍ കുടംപുളി എന്ന് പറഞ്ഞാലോ? കുടംപുളി എന്ന് കേള്‍ക്കുമ്ബോഴേ നാവില്‍ വെള്ളമൂറുന്ന മീന്‍ കറിയാണ് പലര്‍ക്കും ഓര്‍മ്മ വരിക. എന്നാല്‍ മീന്‍ കറിക്ക് രുചി കൂട്ടുന്നതിനുമപ്പുറം വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് കുടംപുളി. പഴുത്ത കുടംപുളി അല്ലികളാക്കിയ ശേഷം വെയിലത്തു വെച്ചുണക്കിയ ശേഷം ദീര്‍ഘനാള്‍ കേട് വരാതെ സൂക്ഷിക്കാം.കുടംപുളി ശരീരഭാരം കുറയ്ക്കുമോ? കുറയ്ക്കും എന്ന് തന്നെയാണ് പഠനങ്ങള്‍ കാണിക്കുന്നത്. കുടംപുളിയുടെ ഭാരം കുറയ്ക്കാനുള്ള കഴിവ് നേരത്തെ തന്നെ ശാസ്ത്രലോകം അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണ്. പാര്‍ശ്വഫലങ്ങളില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. കുടംപുളിയില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് കൊഴുപ്പുണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നു.
3. ത്രിഫല
ദിവസം ചെല്ലുന്തോറും കൂടിവരുന്ന വണ്ണം എങ്ങനെ കുറയ്ക്കുമെന്നോര്‍ത്ത് ആശങ്കപ്പെടുന്നവര്‍ക്കുള്ള ഉത്തമ പരിഹാരമാര്‍ഗ്ഗമാണ് ത്രിഫല. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങളുടെ ഗുണങ്ങള്‍ ഒത്തുചേരുമ്ബോഴുണ്ടാകുന്ന അത്ഭുതമാണ് ത്രിഫല. വളരെ പ്രശസ്തമായ ഈ ഔഷധക്കൂട്ട് ആയുര്‍വേദത്തിലെ മിക്ക മരുന്നുകളുടെയും ചേരുവകളിലൊന്നാണ്.നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ ഫലങ്ങളുടെ കുരു നീക്കം ചെയ്ത് വൃത്തിയാക്കി എടുത്ത ശേഷം ഉണക്കി പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. ത്രിഫല ചൂര്‍ണം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് പ്രഭാത ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും അത്താഴം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞും കഴിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.
4. കറുവപ്പട്ട
ഇന്ന് മിക്ക അടുക്കളകളിലും കറുവപ്പട്ട ഉണ്ടാകും. ഭക്ഷണത്തിനു രുചിയേകാന്‍ വീട്ടമ്മമാര്‍ ഉപയോഗിക്കുന്ന സ്ഥിരം വസ്തുവാണിത്. എന്നാല്‍ കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ പലരും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താറില്ല എന്നതാണ് സത്യം. ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കാലവറയാണിത്. ഉപാപചയ രോഗങ്ങളും പൊണ്ണത്തടിയും കുറയ്ക്കാന്‍ കറുവപ്പട്ടയ്ക്ക് കഴിയും എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.അമിത വണ്ണം ഇല്ലാതാക്കാന്‍ ദിവസവും രാവിലെ വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം ശീലമാക്കാം. അതല്ലെങ്കില്‍ കറുവപ്പട്ട ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നതും അമിത വണ്ണത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
5.തഴുതാമ
പുനര്‍നവ അഥവാ തഴുതാമ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആയുര്‍വേദ മരുന്നുകളിലൊന്നാണ്. തഴുതാമയുടെ ഡൈയൂറിറ്റിക് ഗുണമേന്മകള്‍ മൂത്രാശയരോഗങ്ങളെയും വൃക്ക സംബന്ധമായ അസുഖങ്ങളെയും ഉദരസംബന്ധമായ രോഗങ്ങളെയും അതിശക്തമായി പ്രതിരോധിക്കുന്നു

