
മനാമ: ബഹ്‌റിനില്‍ 3 മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് അംഗീകാരം നല്‍കി നാഷണല്‍ മെഡിക്കല്‍ ടാസ്‍ക്ഫോഴ്‍സ് .
ഒക്ടോബര്‍ 27 മുതല്‍ സിനോഫാം വാക്സിന്റെ രണ്ട് ഡോസ് കുട്ടികള്‍ക്കും നല്‍കാനാണ് അധികൃതരുടെ തീരുമാനം.
ബഹ്റിന്‍ വാക്സിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കൊവിഡ് നിയന്ത്രണത്തിനായുള്ള നാഷണല്‍ ടാസ്ക് ഫോഴ്‍സിന്റെയും അംഗീകാരം ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ പൊതുജനാരോഗ്യം കൂടുതല്‍ സുരക്ഷിതമാക്കാനാണ് പുതിയ തീരുമാനമെന്ന് ടാക്സ്ഫോഴ്‍സ് വ്യക്തമാക്കി .
അതേസമയം അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിനും നല്‍കാന്‍ വൈകാതെ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്സിന്‍ തന്നെയായിരിക്കും നല്‍കുക. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ healthalert.gov.bh വഴിയോ അല്ലെങ്കില്‍ BeAware ആപ്ലിക്കേഷന്‍ വഴിയോ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാം. ബുക്കിങിന് രക്ഷിതാവിന്റെ അനുമതി നിര്‍ബന്ധമാണ്.
The post ബഹ്‌റിനില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങും first appeared on MalayalamExpressOnline.