Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുട്ടില്‍ മരംമുറി: ജാമ്യാപേക്ഷ വീണ്ടും തള്ളി

മുട്ടില്‍ മരംമുറി: ജാമ്യാപേക്ഷ വീണ്ടും തള്ളി

മുട്ടില്‍ മരം മുറിക്കേസില്‍ മുഖ്യപ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരില്‍ ഒരാളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.

കേസില്‍ റിമാന്‍ഡിലായിരുന്ന ജോസുകുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും നേരത്തേ ജാമ്യംലഭിച്ചിരുന്നു. റോജി അഗസ്റ്റിന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.

റോജി അഗസ്റ്റിന്റെ പേരില്‍ മീനങ്ങാടി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഈ കേസില്‍ മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്.

The post മുട്ടില്‍ മരംമുറി: ജാമ്യാപേക്ഷ വീണ്ടും തള്ളി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online