Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടുക്കളയില്‍ പാത്രങ്ങള്‍ തുരുമ്പ് പിടിക്കാതിരിക്കാന്‍ ; ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ

അടുക്കളയില്‍ പാത്രങ്ങള്‍ തുരുമ്പ് പിടിക്കാതിരിക്കാന്‍ ; ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ

ല്ലാ വീടുകളിലും ഇരുമ്പിന്റെയും സ്റ്റീലിന്റെയുമൊക്കെ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ പാത്രങ്ങള്‍ ഷെല്‍ഫില്‍ അടുക്കി വയ്ക്കുമ്പോഴും കഴുകുമ്പോഴുമൊക്കെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പാത്രത്തിന് കേട് വരുത്താന്‍ സാധ്യതയുണ്ട്.

പ്രത്യേകിച്ച്‌ പാത്രങ്ങള്‍ തുരുമ്പിച്ച്‌ പോകാനിടയാക്കും. ഇത് ഒഴിവാക്കാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്.

ഹൈലൈറ്റ്:
ഇരുമ്പ് പാത്രങ്ങള്‍ എണ്ണ പുരട്ടി സൂക്ഷിക്കാം
കഴുകാതി ദീര്‍ഘനേരം വയ്ക്കാതിരിക്കുക
ഉണക്കി മാത്രം പാത്രങ്ങള്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക

ദീര്‍ഘനാളായി അലമാരിയില്‍ വെറുതെ ഇരിക്കുന്ന പാത്രങ്ങള്‍ എന്തെങ്കിലും വിശേഷം വരുമ്പോള്‍ എടുക്കുന്ന സമയത്താണ് തുരുമ്പ് പലരുടെയും ശ്രദ്ധയില്‍പ്പെടുന്നത് ഇത് മാറ്റാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

വേഗം വ്യത്തിയാക്കുക
ഭക്ഷണമുണ്ടാക്കി എത്ര ക്ഷീണിച്ചാലും വേഗത്തില്‍ പാത്രങ്ങള്‍ വ്യത്തിയാക്കാന്‍ ശ്രമിക്കുക. കാരണം ദീര്‍ഘനേരം ഭക്ഷണം പാകം ചെയ്ത പാത്രങ്ങള്‍ സിങ്കിലിടുന്നത് അതില്‍ തുരുമ്പുണ്ടാകാന്‍ കാരണമാകും. എന്നാല്‍ പാചകം ചെയ്ത പാത്രങ്ങള്‍ ചൂട് വെള്ളത്തില്‍ മുക്കി വയ്ക്കുകയാണെങ്കില്‍ തുരുമ്പ് പെട്ടെന്ന് ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. പാചകം ചെയ്ത് ക്ഷീണിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കും.

എണ്ണ പുരട്ടി വയ്ക്കാം
കാര്‍ബണ്‍ സ്റ്റീലോ അല്ലെങ്കില്‍ ഇരുമ്പ് പാത്രങ്ങളോ ഉപയോഗിക്കുന്നവര്‍ അതിന് കുറച്ച്‌ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണം. ഇത്തരം പാത്രങ്ങള്‍ കഴുകി വ്യത്തിയാക്കി ഉണക്കിയ ശേഷം അതില്‍ അല്‍പ്പം എണ്ണ പുരട്ടി വയ്ക്കാന്‍ ശ്രമിക്കണം. ഇത് ഈര്‍പ്പത്തെ കളയാനും പാത്രം തുരുമ്പിക്കാതിരിക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണയോ അല്ലെങ്കില്‍ ഏതെങ്കിലും വെജിറ്റബിള്‍ ഓയിലോ കൈ വിരലുകളിലെടുത്ത് പാത്രത്തില്‍ പുരട്ടി വയ്ക്കാവുന്നതാണ്.

കഴുകാന്‍ അസിഡിറ്റി ഉള്ള ചേരുവകള്‍ ഉപയോഗിക്കാം
സാധാരണയായി, പാചകം ചെയ്യുന്ന തിരക്കിനിടയില്‍ പാത്രങ്ങള്‍ തുരുമ്പിക്കുന്നത് പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇത്തരം പാത്രങ്ങള്‍ വിനാഗിരിയിലോ നാരങ്ങാവെള്ളത്തിലോ കഴുകുന്നതായിരിക്കും തുരുമ്പ് എടുക്കാതിരിക്കാനുള്ള എളുപ്പ മാര്‍ഗം. ഇവ രണ്ടും അസിഡിറ്റി ഉള്ളതാണ്, തുരുമ്പിനെ അലിയിക്കാന്‍ സഹായിക്കുന്ന ഒരു പ്രോപ്പര്‍ട്ടിയുള്ള ഈ ചേരുവകള്‍ പലപ്പോഴും പാത്രം വേഗത്തില്‍ നശിക്കുന്നത് ഇല്ലാതാക്കാന്‍ ഏറെ സഹായിക്കാറുണ്ട്.

ഉണക്കി സൂക്ഷിക്കാം
പാത്രങ്ങള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇത് വളരെ പ്രധാനമാണ്. പാത്രങ്ങള്‍ കഴുകിയ ശേഷം ഉണക്കി സൂക്ഷിക്കുക. പൈപ്പ് തുറന്ന് വിട്ട് നന്നായി പാത്രങ്ങള്‍ കഴുകി ഉണക്കിയ അഴുക്ക് എല്ലാം കളഞ്ഞ ശേഷം പാത്രത്തില്‍ ഈര്‍പ്പം അധികം ആഗിരണം ചെയ്യാതെ ടിഷ്യുവോ അല്ലെങ്കില്‍ ടവ്വലോ ഉപയോഗിച്ച്‌ തുടച്ച്‌ വ്യത്തിയാക്കുക. ഷെല്‍ഫുകള്‍ക്കുള്ളില്‍ സൂക്ഷിക്കുന്നതിന് മുമ്പ് അവ പൂര്‍ണ്ണമായും ഉണങ്ങാന്‍ ഫാനിന്റെ അടിയിലോ അല്ലെങ്കില്‍ വെയിലത്തോ വയ്ക്കാം. ഈര്‍പ്പം വര്‍ദ്ധിക്കുന്നതും നാശവും തടയാന്‍ എണ്ണ തേയ്ക്കാന്‍ മറക്കരുത്.

കുതിര്‍ത്ത് വയ്ക്കരുത്
പാചകത്തിന് ഇരുമ്പ് പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ ദീര്‍ഘനേരത്തേക്ക് അതില്‍ ദ്രാവകങ്ങള്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത് ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുകയും കുക്ക്വെയര്‍ വേഗത്തില്‍ തുരുമ്പെടുക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇരുമ്പ് പാത്രത്തില്‍ തക്കാളി പോലുള്ള ഉപ്പും അമ്ലതയും ഉള്ള ചേരുവകള്‍ പാകം ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ വൃത്തിയാക്കണം. ആസിഡുകള്‍ക്ക് തുരുമ്പ് നീക്കം ചെയ്യാന്‍ കഴിയുമെങ്കിലും, അവ പാചകം ചെയ്യുന്നത് പാത്രത്തെ നശിപ്പിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayali Life