Thursday, 01 Oct, 5.54 pm മലയാളി ലൈഫ്

പാചകം
ബീഫ് കബ്‌സ തയ്യാറാക്കാം

ബീഫ് കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ബീഫ് കൊണ്ട് ഉണ്ടാക്കാവുന്ന വ്യത്യസ്തമായ ഒരു വിഭവമാണ് ബീഫ് കബ്സ. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ബീഫ് തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

റൈസ് - 1kg
ബീഫ് - 1kg (ഞാന്‍ ബിരിയാണി പീസ് ആണ് യൂസ്‌ ചെയ്തേട്ടോ )
സവാള അരിഞ്ഞത് -2
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -3tsp
ടൊമാറ്റോ തൊലികളഞ്ഞ പേസ്റ്റ് ആക്കിയത് -5
ക്യാരറ്റ് ഗ്രേറ്റ് ചെയ്‌തത്‌ -2
കബ്സ മസാല -4tbtspn
പെപ്പര്‍ പൌഡര്‍ -2tsp
ഡ്രൈഡ് ലെമണ്‍ - 1
ഓയില്‍ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി ക്ലീന്‍ ചെയ്ത ശേഷം കുറച്ച്‌ കബ്‌സ മസാലേം ഉപ്പും ചേര്‍ത്ത് നന്നായി വേക്കണം. അര മണിക്കൂര്‍ കഴിഞ്ഞ ശേഷം കുക്കറില്‍ ആവശ്യത്തിന് ഓയില്‍ ഒഴിച്ച്‌ ബീഫ് ഒന്ന് വഴറ്റി അതില്‍ തന്നെ വിസില്‍ ഇട്ട് പകുതി വേവിച്ചെടുക്കുക. പിന്നാലെ മറ്റൊരു പാനില്‍ സവാള ,ഇഞ്ചി ,വെളുത്തുള്ളി ,തക്കാളി പേസ്റ്റ്,ക്യാരറ്റ് എല്ലാം വരി വരി ആയി ഇട്ട് വഴറ്റിട് ബാക്കി കബ്‌സ മസാല ,ഡ്രൈഡ് ലെമണ്‍ ,ഉപ്പു , കുരുമുളക് ,റൈസ് ,പകുതി വേവിച്ച ബീഫ് എല്ലാം ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച്‌ അടച്ച്‌ കൊണ്ട് വേവിച്ചെടുക്കുക സ്വാദിഷ്‌ടമായ ബീഫ് കബ്‌സ റെഡി .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayali Life
Top