Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ലെന്ന് സിദ്ധാര്‍ത്ഥ് പ്രഭു; ഉപ്പും മുളകില്‍ നിന്നും ഇടവേളയെടുത്തതോടെ താരത്തിന്റെ ബിഗ് ബോസ് എന്‍ട്രിയെക്കുറിച്ച്‌ സജീവ ചര്‍ച്ച; രാഹുല്‍ ഈശ്വര്‍, നീന കുറുപ്പ്,തനൂജ മേനോനും ചര്‍ച്ചകളില്‍

ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ലെന്ന് സിദ്ധാര്‍ത്ഥ് പ്രഭു; ഉപ്പും മുളകില്‍ നിന്നും ഇടവേളയെടുത്തതോടെ താരത്തിന്റെ ബിഗ് ബോസ് എന്‍ട്രിയെക്കുറിച്ച്‌ സജീവ ചര്‍ച്ച; രാഹുല്‍ ഈശ്വര്‍, നീന കുറുപ്പ്,തനൂജ മേനോനും ചര്‍ച്ചകളില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 8ന് ആരംഭമാകാന്‍ പോകുകയാണ്. ബിഗ് ബോസിലേക്ക് ഏതൊക്കെ സെലിബ്രിറ്റികളാകും മത്സരാര്‍ത്ഥികളായി എത്തുക എന്ന പ്രെഡിക്ഷന്‍ ലിസ്റ്റുകളുമായി റിവ്യൂവര്‍മാരും സജീവമാണ്.

പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ആദ്യം മുതല്‍ ഉയര്‍ന്ന് കേട്ടൊരു പേരൊണ് നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റേത്. തട്ടീം മുട്ടീം എന്ന സീരിയലിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയ സിദ്ധാര്‍ത്ഥ്, അടുത്തിടെ ഉപ്പും മുളകും എന്ന പരമ്പരയില്‍ ആയിരുന്നു അഭിനയിച്ചിരുന്നത്.

എന്നാല്‍ ഉപ്പും മുളകില്‍ നിന്നും പിന്മാറുന്നതായി ഏതാനും നാളുകള്‍ മുന്‍പ് സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തിയിരുന്നു. കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നുമില്ല. സിദ്ധു തിരിച്ച്‌ വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ ഒരുവശത്ത് എത്തിയപ്പോള്‍ ബിഗ് ബോസില്‍ പോകാന്‍ വേണ്ടിയാണ് ബ്രേക്കെടുത്തതെന്ന തരത്തിലും പ്രചരണങ്ങള്‍ വന്നു. പിന്നാലെ പ്രെഡിക്ഷന്‍ ലിസ്റ്റിലും സിദ്ധാര്‍ത്ഥ് ഇടംപിടിച്ചു. ഇപ്പോഴിതാ ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. താന്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും അതിന് വേണ്ടിയല്ല ഉപ്പും മുളകില്‍ നിന്നും ബ്രേക്ക് എടുത്തതെന്നും പറഞ്ഞ സിദ്ധാര്‍ത്ഥ്, പ്രചരണങ്ങളും ഊഹാപോഹങ്ങളും വേണ്ടെന്നും ആവശ്യപ്പെട്ടു.

നടന്റെ കുറിപ്പ് ഇങ്ങനെ:

'ഒരു കാര്യം വ്യക്തമാക്കാനുണ്ട്. 'ഉപ്പും മുളകും' സീരിയലില്‍ നിന്നുള്ള ബ്രേക്കിന് കാരണം ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതാണെന്ന തരത്തില്‍ നിരവധി പ്രവചനങ്ങളും ഊഹാപോഹങ്ങളും യൂട്യൂബിലും മറ്റും കാണാനിടയായി. അത് പക്ഷേ സത്യമല്ല. അക്കാര്യം ഉറപ്പാണ്. ബിഗ് ബോസില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. അടിസ്ഥാനരഹിതമായ ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഞാന്‍ തന്നെ നിങ്ങളെ അറിയിക്കും', എന്നായിരുന്നു സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാക്കുകള്‍.

ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള 'അഗ്‌നിപരീക്ഷ' ടാസ്‌കിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ഒഡിഷനുകളിലൂടെ തെരഞ്ഞെടുത്ത 40 കോമണേഴ്‌സായ മത്സരാര്‍ത്ഥികളാണ് അ?ഗ്‌നിപരീക്ഷയില്‍ പങ്കെടുക്കുന്നത്. ഈ യുദ്ധം ജയിക്കുന്ന ഒന്നോ അതിലധികമോ സാധാരണക്കാര്‍ ആയിരിക്കും ഇത്തവണ ബിഗ് ബോസിലേക്ക് എത്തുക.

കഴിഞ്ഞ സീസണിലെ നടി അനുമോളുടെ പിആര്‍ കൂടിയായ വിനു വിജയ്,നടി നീന കുറുപ്പ്, സീരിയല്‍ താരങ്ങളായ തനൂജ് മേനോന്‍,ആദിത്യന്‍ ജയന്‍, ആക്ടിവിസ്റ്റും സോഷ്യല്‍ മീഡിയ താരവുമായ ശ്രീലക്ഷ്മി അറക്കല്‍ എന്നിവരും ഷോയില്‍ എത്താനുള്ള സാധ്യത ഏറെയാണെന്നാണ് പ്രവചനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayali Life