Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'എന്റെ നിര്‍മ്മാണ കമ്പനി പൂട്ടിയാലും എല്‍.സി.യു. പൂട്ടിക്കില്ല'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ലോകേഷ് കനകരാജിന്റെ പ്രതികരണം

'എന്റെ നിര്‍മ്മാണ കമ്പനി പൂട്ടിയാലും എല്‍.സി.യു. പൂട്ടിക്കില്ല'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ലോകേഷ് കനകരാജിന്റെ പ്രതികരണം

തെന്നിന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ച 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്' (എല്‍.സി.യു.) അവസാനിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തള്ളി സംവിധായകന്‍ ലോകേഷ് കനകരാജ്.

താന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് ലോകേഷ് എല്‍.സി.യു.വിന്റെ ഭാവിയെക്കുറിച്ച്‌ മനസ്സ് തുറന്നത്.

'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് സൃഷ്ടിച്ച സിനിമാ പ്രപഞ്ചം അവസാനിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനാണ് സംവിധായകന്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ലോകേഷ് വ്യക്തമാക്കി.

'എല്‍.സി.യു. അവസാനിപ്പിച്ചു എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ 'ജി സ്‌ക്വാഡ്' ഞാന്‍ പൂട്ടിയാലും എല്‍.സി.യു. നിര്‍ത്താനാകില്ല. ശരിക്കും പറഞ്ഞാല്‍ ഇതിന് 'എല്‍.സി.യു.' എന്ന് പേരിട്ടത് ഞാനല്ല, സോഷ്യല്‍ മീഡിയയിലൂടെ ആരാധകരാണ്. ഞാനത് ഏറ്റെടുത്തു എന്ന് മാത്രം. 'കൈതി 2', 'വിക്രം 2', 'റോളക്സ്' എന്നിവയെല്ലാം ഞാന്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയ സിനിമകളാണ്. അതുകൊണ്ട് പെട്ടെന്നൊരു ദിവസം ഇത് അവസാനിപ്പിക്കാന്‍ കഴിയില്ല. അല്ലു അര്‍ജുന്‍ സാറിന്റെ ചിത്രം കഴിഞ്ഞാലുടന്‍ ഞാന്‍ എല്‍.സി.യു. പ്രൊജക്ടുകളിലേക്ക് കടക്കും. കൂടാതെ എന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന 'ബെന്‍സ്' എന്ന ചിത്രവും എല്‍.സി.യു.വിന്റെ ഭാഗമാണ്.'- ലോകേഷ് കനകരാജ് വ്യക്തമാക്കി.

അതേസമയം, ലോകേഷ് കനകരാജ് ആദ്യമായി കേന്ദ്രകഥാപാത്രമായി എത്തുന്ന 'ഡിസി' എന്ന ചിത്രം ഈ മാസം 31-ന് തിയേറ്ററുകളിലെത്തും. ക്ലാസിക് പ്രണയകഥയായ 'ദേവദാസി'ന്റെ പുനരാവിഷ്‌കാരമായി ഒരുങ്ങുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ അരുണ്‍ മാതേശ്വരനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദേവദാസായി ലോകേഷ് എത്തുമ്പോള്‍ വാമിഖ ഗബ്ബി, സഞ്ജന എ.കെ. എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു സംവിധായകനായി തിളങ്ങിയ ലോകേഷ് നടനെന്ന നിലയില്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന്റെ ആവേശത്തിലാണ് തമിഴ് സിനിമാലോകം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayali Life