Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാര്‍ത്തി - മോഹന്‍ രാജ ചിത്രവുമായി പ്രിന്‍സ് പിക്‌ചേഴ്‌സ്

കാര്‍ത്തി - മോഹന്‍ രാജ ചിത്രവുമായി പ്രിന്‍സ് പിക്‌ചേഴ്‌സ്

പ്രിന്‍സ് പിക്ചേഴ്സും നടന്‍ കാര്‍ത്തിയും സംവിധായകന്‍ മോഹന്‍ രാജയുമായി കൈകോര്‍ക്കുന്ന പുതിയ ഫാമിലി എന്റര്‍ടെയ്നര്‍ ഒരുങ്ങുന്നു.

സിങ്കം 2, സര്‍ദാര്‍ എന്നിവയുള്‍പ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളുടെ പിന്നിലുള്ള നിര്‍മ്മാണ സ്ഥാപനമായ പ്രിന്‍സ് പിക്ചേഴ്സ്, അവരുടെ അടുത്ത വമ്പന്‍ ചിത്രം പ്രഖ്യാപിച്ചു. നടന്‍ കാര്‍ത്തിയെയും സംവിധായകന്‍ മോഹന്‍ രാജയെയും ഒരുമിച്ച്‌ കൊണ്ടുവരുന്ന ഒരു ഗ്രാന്‍ഡ് ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ഇത്തവണ പ്രിന്‍സ് പിക്‌ചേഴ്‌സ് ഒരുക്കുന്നത്. എസ് ലക്ഷ്മണ്‍ കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫാമിലി , ഇമോഷന്‍, ഹീറോയിസം എന്നിവയുടെ ഒരു മഹത്തായ ആഘോഷം ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ശക്തമായ കുടുംബ മൂല്യങ്ങള്‍, മനസ്സ് നിറക്കുന്ന വിനോദം, പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഹീറോയിസം എന്നിവ വലിയ സ്‌ക്രീനില്‍ എത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പ്രോജക്‌ട് ആണ് പ്രിന്‍സ് പിക്‌ചേഴ്‌സ് ഇതിലൂടെ എത്തിക്കുന്നത്. കാര്‍ത്തി, മോഹന്‍ രാജ എന്നിവര്‍ തമ്മിലുള്ള ഒരു പുതിയ സഹകരണത്തെ കൂടിയാണ് ഈ ചിത്രം അടയാളപ്പെടുത്തുന്നത്.

കരിയറില്‍ നിരവധി തവണ ഫാമിലി സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള നടന്‍ കാര്‍ത്തി, ഫാമിലി എന്റര്‍ടെയിനര്‍ എന്ന വിഭാഗത്തിലെ ചിത്രങ്ങളിലേക്ക് ഇതിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍, ഈ ചിത്രം എല്ലാവരുടെയും പ്രിയപ്പെട്ട നടനെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ മോഹന്‍ രാജ, ഈ പ്രഖ്യാപനത്തോടെ സിനിമാ മേഖലയിലെ തന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നു. ആരാധകരില്‍ നിന്നും സിനിമാ വ്യവസായത്തില്‍ നിന്നും വലിയ പ്രതീക്ഷകള്‍ ഉള്‍ക്കൊള്ളുന്ന ഈ സംവിധായകന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്.

ചിത്രത്തില്‍ ഒരു വലിയ താരനിരയും ശക്തമായ സാങ്കേതിക സംഘവും ഉണ്ടാകും എന്നും, ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍, റിലീസ് പ്ലാനുകള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളില്‍ പ്രഖ്യാപിക്കും. ''ഒരു പുതിയ യാത്ര ആരംഭിക്കുന്നു.'' എന്നാണ് ഈ ചിത്രം പ്രഖ്യാപിച്ച്‌ കൊണ്ട് പ്രിന്‍സ് പിക്‌ചേഴ്‌സ് കുറിച്ചത്. പിആര്‍ഒ : ശബരി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayali Life