Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുല്‍ഫത്തിനൊപ്പം കൊച്ചിന്‍ ഹനീഫയുടെ പുത്തന്‍ വീട്ടിലെത്തി മമ്മൂട്ടി; വെണ്ണലയിലെ നടന്റെ വീട്ടില്‍ കുടുംബാംഗത്തിനൊപ്പം ചിലവഴിക്കുന്ന മെഗാ സ്റ്റാറിന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

സുല്‍ഫത്തിനൊപ്പം കൊച്ചിന്‍ ഹനീഫയുടെ പുത്തന്‍ വീട്ടിലെത്തി മമ്മൂട്ടി; വെണ്ണലയിലെ നടന്റെ വീട്ടില്‍ കുടുംബാംഗത്തിനൊപ്പം ചിലവഴിക്കുന്ന മെഗാ സ്റ്റാറിന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

പ്രിയ സുഹൃത്തിന്റെ സ്വപ്നക്കൂട് കാണാനായി മമ്മൂട്ടി എത്തിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.കൊച്ചിന്‍ ഹനീഫയുമായി വളരെ അടുത്ത ബന്ധമായിരുന്ന ആളായിരുന്നു മമ്മൂട്ടി.

ഇപ്പോള്‍ കൊച്ചിന്‍ ഫനീഫയ്ക്കായി ഒരുങ്ങിയ സ്വപ്‌ന കൂടില്‍ പ്രിയ സുഹൃത്ത് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ കുടുംബം കൊച്ചിയിലെ പുതിയ വീട്ടില്‍ താമസം തുടങ്ങിയത്. ഭാര്യ സുല്‍ഫത്തിനൊപ്പമായിരുന്നു മമ്മൂട്ടി കൊച്ചിന്‍ ഹനീഫയുടെ വീട് സന്ദര്‍ശിച്ചത്. കൊച്ചിന്‍ ഹനീഫയുടെ വേര്‍പാടിനു ശേഷവും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സന്തോഷങ്ങളിലും വിഷമങ്ങളിലും എന്നും ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഹനീഫയുടെ ഭാര്യയോടും മക്കളോടും സംസാരിച്ച നടന്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

കൊച്ചിന്‍ ഹനീഫയുടെ മരണശേഷം 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ കുടുംബം കൊച്ചി വെണ്ണലയില്‍ വീടുവെച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യം കൊണ്ട് തന്നെയാണ് ഭാര്യയും മക്കളും വീട് വച്ചത്. ഹനീഫയുടെ ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും മര്‍വയും ചേര്‍ന്നാണ് മമ്മൂട്ടിയെയും സുല്‍ഫത്തിനെയും സ്വീകരിച്ചത്.

പുതിയ വീടിന് കൊച്ചിന്‍ ഹനീഫാസ് എ.ബി. മന്‍സില്‍ എന്നാണ് പേര്. പിതാവ് എ.ബി. മുഹമ്മദിന്റെ ഓര്‍മ നിലനില്‍ക്കണമെന്ന ഹനീഫയുടെ ആഗ്രഹപ്രകാരമാണ് വീടിന് ആ പേര് നല്‍കിയിരിക്കുന്നത്. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യം കൊണ്ടുതന്നെയാണ് കുടുംബം വെണ്ണലയില്‍ വീടുവെച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayali Life