Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
10 വര്‍ഷം മുമ്പ് കേരളത്തില്‍ എല്‍ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവര്‍ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തില്‍ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ നടൻ സന്തോഷ് പണ്ഡിറ്റ്

10 വര്‍ഷം മുമ്പ് കേരളത്തില്‍ എല്‍ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവര്‍ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തില്‍ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ നടൻ സന്തോഷ് പണ്ഡിറ്റ്

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാൻ വിവിധ വകുപ്പുകള്‍ക്ക് നിർദ്ദേശം; സില്‍വർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിച്ച്‌ പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയില്‍ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികള്‍ക്ക് ഇനി ജയിലില്‍ കടുത്ത പൂട്ട്; വിഐപി പരിഗണനകള്‍ക്ക് അന്ത്യം...

സത്യപ്രതിജ്ഞാ ചടങ്ങില്‍ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ താരം...

കോണ്‍ഗ്രസ് മുഖ്യമന്ത്രി തീരുമാനത്തില്‍ വിമർശനം ഉന്നയിച്ച്‌ നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;-

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

തമിഴ്നാട്ടില്‍ വിജയ് ജിയുടെ സത്യ പ്രതിജ്ഞ അനിശ്ചിതമായി നീളുകയാണല്ലോ.. ഇത് കാണുമ്പോള്‍ എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് നല്ലൊരു രാഷ്ട്രീയ ഉപദേശകൻ ഇല്ല എന്നാണ്.. ഞാനാണ് അങ്ങേരുടെ ഉപദേശകൻ എന്നിരിക്കട്ടെ, തുടക്കം മുതല്‍ എന്റെ സ്റ്റാൻഡ് ഇങ്ങനെ ആകും. അതായത് 108 സീറ്റ് ഉണ്ട്, പക്ഷേ 118 സീറ്റ് ഉണ്ടെങ്കിലേ ഭരിക്കാനാകു എന്നതിന് അർത്ഥം 12 സീറ്റിന്റെ കുറവുണ്ട് എന്നാണ്. കാരണം വിജയ് ജി രണ്ടു സ്ഥലത്തു മത്സരിച്ചതിനാല്‍ ഒന്ന് രാജിവെക്കുന്നു. അതോടെ 107 ആയി. ഇനി നിയമസഭയില്‍ സ്പീക്കർ ആയി വരുന്ന ആളുടെ വോട്ടും കിട്ടില്ല. അതോടെ 106 ആകും.

അങ്ങനെ 12 സീറ്റ് ഒപ്പിക്കണം. നിലവില്‍ ഫലം വന്ന ഉടനെ AIDMK യുടെ 47 സീറ്റുമായി സഖ്യം ഉണ്ടാക്കിയിരുന്നു എങ്കില്‍ സ്ഥിരതയോടെ പുഷ്പം പോലെ 5 കൊല്ലം ഭരിക്കാമായിരുന്നു. (അന്ന് അവരും അതിനു തയ്യാർ ആയിരുന്നു.. പക്ഷേ ഇനി കാര്യങ്ങള്‍ കൈവിട്ടു പോയി, നടക്കില്ല ) ഇനി ഭരിക്കുന്നതിനു ഇടയില്‍ AIDMK കാലു വാരിയാലും അടുത്ത ഇലക്ഷനില്‍ ജയിക്കാവുന്നതേ ഉള്ളൂ. DMK ഭരണം മാറ്റി അവരുടെ എതിരാളികളുടെ കൂടെ ഭരിക്കുന്നതില്‍ യാതൊരു ധാർമിക പ്രശ്നവും ഇല്ല.

ഇനി അതല്ല, AIDMK യുടെ സപ്പോർട്ട് വേണ്ട എന്നു ചിന്തിച്ചാല്‍ റിസള്‍ട്ട്‌ വന്നത് മുതല്‍ ഒരുത്തന്റെയും കാലു പിടിക്കരുത്. ദിവസവും ഗവർണർ പോയി കാണുകയോ, എങ്ങനെ എങ്കിലും മുഖ്യമന്ത്രി ആകുവാനോ ശ്രമിക്കരുത്. തനിയെ ഭരണ പ്രതിസന്ധികള്‍ ഉണ്ടാകും. എന്തായാലും. DMK യും AIDMK യും ഒന്നിച്ചു ഭരിക്കില്ല എന്നു അല്പം ബുദ്ധിയുണ്ടെങ്കില്‍ ചിന്തിക്കാം. ഇനി ഭരിച്ചാല്‍ തന്നെ എന്ത് ധാർമികത ? എന്ത് സ്ഥിരത? അവർ വീഴും. പിന്നേ വരുന്ന ഇലക്ഷൻ വൻ ഭൂരിപക്ഷം വിജയ് ജിക്കു കിട്ടും. അങ്ങനെ പുഷ്പം പോലെ മുഖ്യമന്ത്രി ആകാമല്ലോ. ഇനി സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം വന്നാല്‍, തനിയെ മറ്റു പാർട്ടിയിലെ MLA മാർ ഒന്നും കൊടുക്കാതെ തന്നെ ഇങ്ങോട്ട് വരും. "അണ്ണാ.. സപ്പോർട്ട് തരാം.. Pl ഒന്ന് മുഖ്യ മന്ത്രി ആകുമോ " എന്നും പറഞ്ഞു. എങ്കില്‍ ഇപ്പോഴത്തെ ഈ ചെറു പാർട്ടികളുടെ ഭീഷിണി എങ്കിലും ഒഴിവാക്കാം.

ഇതിപ്പോള്‍ TVK ആദ്യം കോണ്‍ഗ്രസ്‌ പാർട്ടിയുടെ കാലു പിടിച്ചു 5 സീറ്റ് ഒപ്പിച്ചു. (5 ലില്‍ 2 പേർക്ക് ക്യാബിനറ്റ് പദവിയില്‍ മന്ത്രി സ്ഥാനം, 1 രാജ്യസഭാ seet )പിന്നേ CPI, CPM, VCK, മുസ്ലിം ലീഗ് അടക്കം എല്ലാ ചെറിയ പാർട്ടികളോടും സപ്പോർട്ട് ചോദിച്ചു നടക്കുന്നു. ചിലർ സപ്പോർട്ട് കൊടുക്കാമെന്നു പറഞ്ഞു. മുസ്ലീം ലീഗ് സപ്പോർട്ട് തരില്ല എന്നു പറഞ്ഞു. ചില കുഞ്ഞു പാർട്ടിക്കാർ ഇന്ന് രാവിലെ സപ്പോർട്ട് പറയും. അത് വിശ്വസിച്ചു ഈ പാവം governor എടുത്തു ഓടി ചെല്ലും..

പക്ഷെ വൈകുന്നേരം ഈ 1 സീറ്റും, 2 സീറ്റും ഉള്ള പാർട്ടിക്കാർ പിന്തുണ പിൻവലിക്കും. പിന്നേ വീണ്ടും കണ്ട അണ്ടനും അടകോടനും ആയ 2 സീറ്റുള്ള പാർട്ടിക്കാരെ ഒക്കെ താങ്ങണം. ഒടുവില്‍ സപ്പോർട്ട് ചെയ്യാമെന്ന് പറഞ്ഞ 2 സീറ്റുള്ള VCK പാർട്ടി ഉപമുഖ്യ മന്ത്രി പദവും, രണ്ടാമനു ക്യാബിനറ്റ് മന്ത്രി പദവും, മറ്റു ചിലതും കിട്ടിയാലേ സപ്പോർട്ട് തരു എന്നു തീർത്തു പറയുന്നു. ചില പാർട്ടിക്കാർ പറയുന്നത് അവരുടെ ഒപ്പ് കള്ളത്തരത്തില്‍ ഉണ്ടാക്കി എന്നുവരെ ഓപ്പണ്‍ ആയി പറയുന്നു. (കഷ്ടം )

മൊത്തത്തില്‍ വിജയ് ജിയും പാർട്ടിയും ഇതുവരെ എയറില്‍ ആണ്. മാത്രവുമല്ല, ഇത്രയും പാർട്ടിക്കാരെ വെച്ചു just ഭൂരിപക്ഷത്തില്‍ എങ്ങനെ ആകും 5 വർഷം ഭരിക്കുക? അവർ കാലുവാരും ഉറപ്പാണ്.. വീണ്ടും ഭരണ പ്രതിസന്ധികള്‍ ഉണ്ടാകും. പിന്നെയും വിജയ് ജി ഓടണം. ഇതിലും മെച്ചം Re election അല്ലേ? മുഖ്യമന്ത്രി ആകുവാൻ അല്പം കൂടി wait ചെയ്യുന്നത് അല്ലേ? തമിഴ്നാട്ടിലെ അവസാന election ഒന്നുമല്ലല്ലോ നടന്നത്.. ചിന്തിക്കൂ dear

(വാല്‍ കഷ്ണം..... 10 വർഷം മുമ്പ് കേരളത്തില്‍ LDF ജയിച്ചു.. പുഷ്പം പോലെ അവർ മുഖ്യമന്ത്രി യെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു. മോദി ജി മൂന്നാമതും കേന്ദ്രത്തില്‍ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു.. പ്രവർത്തകർ ആരും അവരുടെ നേതാക്കന്മാരെ മുഖ്യനാക്കാണം, പ്രധാനമന്ത്രി ആക്കണം എന്നും പറഞ്ഞു ബഹളം വെച്ചില്ല, ഫ്ലക്സ് വെച്ചില്ല, ചാനലില്‍ 24 മണിക്കൂർ വിഴുപ്പു അളക്കുന്ന ചർച്ചകള്‍ വന്നില്ല, സോഷ്യല്‍ മീഡിയയില്‍ നേതാക്കന്മാരുടെ സമാന്തര പോളിങ് വെച്ചില്ല. MLA മാരെ തിരഞ്ഞെടുത്തത് ജനങ്ങള്‍ അല്ലേ.. എങ്കില്‍ ജനങ്ങളുടെ പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാം. അതില്‍ ജനങ്ങള്‍ ഇടപെടരുത് )

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new