Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി

17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികള്‍ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച്‌ ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച്‌ മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തില്‍ ശാശ്വത പരിഹരമാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോണ്‍

സംസ്ഥാനത്ത് മഴ കനക്കുന്നു. നിലവില്‍ ഓറഞ്ച് അലർട്ട് -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് , മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് , മഞ്ഞ അലർട്ട് - തിരുവനന്തപുരം , കൊല്ലം എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം വിവിധയിടങ്ങളില്‍ വലിയ അപകടങ്ങളും നാശഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം കയറിയും മണ്ണിടിച്ചില്‍ ഉണ്ടായും നിരവധി പേർക്ക് പരുക്കും പറ്റിയിട്ടുണ്ട്. ഇന്നു അതിതീവ്ര മഴ മുന്നറിയിപ്പ് സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്.

12 ജില്ലകിളില്‍ സംസ്ഥാനത്ത് ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട മുതല്‍ കാസർഗോ‍ഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അറുപത് കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് , കർണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതല്‍ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 232 ശതമാനം അധിക മഴയാണെന്നാണ് വിവരം. 55.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 184.2 മില്ലിമീറ്ററും. മൂന്നുദിവസം ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്.

പത്തനംതിട്ട ജില്ലയില്‍ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയില്‍ 253.2 മില്ലിമീറ്റർ മഴ പെയ്തു. ലഭിക്കേണ്ടിയിരുന്ന 40 മില്ലിമീറ്റർ. കോഴിക്കോട് ജില്ലയില്‍ 257.4 മില്ലിമീറ്റർ മഴ പെയ്തു (326 ശതമാനം അധികം). ലഭിക്കേണ്ടിയിരുന്നത് 60.4 മില്ലിമീറ്ററാണ്. കണ്ണൂരില്‍ 227 ശതമാനം (207 ശതമാനം അധികം) മഴ പെയ്തു. തിങ്കളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറില്‍ ഏറ്റവുമധികം മഴ പെയ്തത് കോട്ടയം പൂഞ്ഞാർ കുന്നോന്നി ഞാറക്കലില്‍. 186.82 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ അമ്മയും മകനും മരിച്ച പയ്യാനിത്തോട്ടം ഉള്‍പ്പെട്ട തെക്കേക്കര പഞ്ചായത്തിനുസമീപത്തെ സ്ഥലമാണ് കുന്നോന്നി ഞാറക്കല്‍.

മീനച്ചില്‍ നദീസംരക്ഷണ സമിതി വളന്‍റിയർമാരാണ് മഴമാപിനി വഴി ഇവിടുത്തെ മഴക്കണക്ക് ശേഖരിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ രാജീവൻ എരിക്കുളമാണ് വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള മഴയുടെ അളവുകള്‍ ക്രോഡീകരിച്ചത്.

പെരിങ്ങുളം ചട്ടമ്പിയാണ് മഴ അളവില്‍ രണ്ടാമത് -166.06 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. പത്തനംതിട്ട പ്ലാപ്പള്ളിയാണ് മൂന്നാംസ്ഥാനത്ത് -157 മി. മീറ്റർ. കുറവ് മഴ കോട്ടയത്തുതന്നെ വടവാതൂരിലാണ് -75 മി. മീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയത്. ഈ സാഹചര്യം തുടരാനാണ് സാധ്യത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new