Dailyhunt
19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുവായ 19കാരനെ കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലെ ബെര്‍ഹാംപുറില്‍ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി. രാജ്ദീപ് സഹുവാണ് (19) മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ലഗേജ് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new