സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രയില്‍ നടപ്പാക്കിയ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ. ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.'നിലവില്‍ കേരളത്തില്‍ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവര്‍ത്തികമാക്കുന്നതിലാണ് നീതിപീഠങ്ങള്‍ക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്. ഈ നിയമങ്ങള്‍ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാന്‍ തയ്യാറായാല്‍ കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ആന്ധ്ര മോഡല്‍ നിയമം പഠിച്ച് വരികയാണ്. ആവശ്യമെങ്കില്‍ അത് കേരളത്തിലും നടപ്പിലാക്കും എന്നും ' മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കും.
സാമൂഹ്യമാധ്യങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷമാണ് തടവ്. പോക്സോ കേസുകളില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. നിലവില്‍ ഇത് മൂന്ന് വര്‍ഷമാണ്.
ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുളള 'ദിശ' നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് നിയമം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്.ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.യുവതിയെ പീഡിപ്പ് ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെ പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരണങ്ങളും പ്രതിഷേധങ്ങളും നടന്നു വരുന്ന അവസരത്തിലാണ് കേരളത്തിലും 'ദിശ' നിയമം കൊണ്ടുവുരുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
ബലാത്സംഗ കേസുകളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ പ്രതിാകള്‍ക്ക് വധശിക്ഷ വരെ ഉറപ്പാക്കും. ഇതിനായി ഐപിസി സെക്ഷന്‍ 376ല്‍ ഭേദഗതി കൊണ്ടുവരും.
കുറ്റകൃത്യം സംഭവിച്ചതു മുതല്‍ 21 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കും.
ഏഴ് പ്രവൃത്തി ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും 14 പ്രവൃത്തി ദിനത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം.
ബലാത്സംഗത്തില്‍ മാത്രമല്ല, പോക്‌സോ അടക്കം മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കും.
പോക്‌സോ കേസുകളിലും 21 ദിവസത്തിനകം ശിക്ഷ.
മെയില്‍, സമൂഹ മാധ്യമങ്ങള്‍, ഡിജിറ്റില്‍ മാധ്യമം, മറ്റ് ഏതു മാര്‍ഗത്തിലൂടെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ജീവപര്യന്തം ശിക്ഷ.
സ്ത്രീകളെ ശല്യപ്പെടുത്തുന്ന കേസുകളില്‍ ആദ്യ സംഭവത്തില്‍ രണ്ടു വര്‍ഷവും കുറ്റം ആവര്‍ത്തിച്ചാല്‍ നാലു വര്‍ഷവും തടവുശിക്ഷ.
വേഗത്തിലുള്ള വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ ജില്ലാകളിലും പ്രത്യേക കോടതികള്‍. ബലാത്സംഗം, കൂട്ട ബലാത്സംഗം, ആസിജ് ആക്രമണം, ലൈംഗിക അതിക്രമങ്ങള്‍, സമൂള്‍ മാധ്യമങ്ങളിലൂടെയുള്ള ശല്യപ്പെടുത്തല്‍, മറ്റ് ശല്യപ്പെടുത്തലുകള്‍, പോക്‌സോ കേസുകള്‍ എന്നിവയെല്ലാം ഈ കോടതികളില്‍ പരിഗണിക്കും
ആന്ധ്രാപ്രദേശ് സ്‌പെഷ്യല്‍ കോര്‍ട്‌സ് ഫോര്‍ സ്‌പെഷ്യല്‍ ഒഫന്‍സസ് എഗെന്‍സ്റ്റ് വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ആക്‌ട് 2019 കൊണ്ടുവരും.
അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലാവധി മൂന്നു മാസമായി കുറയ്ക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഡി.എസ്.പിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് സംഘം.
പ്രത്യേക കോടതികളിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍മാര്‍ എന്നിങ്ങനെയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

