Monday, 20 Jan, 5.13 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
45ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍; പിടിയിലായത് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്

അനധികൃതമായി കടത്തികൊണ്ടുവന്ന 45ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പോലീസ് പിടിയില്‍. ബാഗ്ലൂര്‍ നോര്‍ത്ത് ഏലഹങ്ക സ്വദേശി ഗാംഗരാജു ആണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് . റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനു പിന്നില്‍.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് അനധികൃത പണം കണ്ടെത്തിയത് . എസ്.ഐ സുരേഷ്‌കുമാര്‍, എസ്.സി.പി.ഒ പുഷ്‌കരന്‍, സിപിഒമാരായ അനില്‍, ശ്രീജിത്ത്,ജെറോം, സജു, വിവേക് എന്നിവരായിരുന്നു പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top