എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്
ആന്ധ്രയിലെ കുർണൂല്‍ ജില്ലയിലെ മന്ത്രാലയത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം. 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് .
തീർഥാടകരുടെ ബൊലേറോ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ചു സ്ത്രീകളും ഒരു പെണ്‍കുട്ടിയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. മന്ത്രാലയത്തിലുള്ള രാഘവേന്ദ്ര മഠത്തിലേക്ക് ദർശനത്തിനായി പോകുമ്ബോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ യെമ്മിഗനൂർ മണ്ഡലത്തിലെ ചിലകലഡോണ ഗ്രാമത്തിന് സമീപം എൻഎച്ച് 167 ലാണ് വാഹനം എതിർദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചത്.
ഇരുപതോളം പേരാണ് ബൊലേറോയിലുണ്ടായിരുന്നത്. കർണാടകയിലെ ചിക്കമഗളൂരു സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവർ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, വ്യവസായ വാണിജ്യ മന്ത്രി ടി ജി ഭരത് ഗുപ്ത, റോഡ്, കെട്ടിട മന്ത്രി ബി സി ജനാർദൻ റെഡ്ഡി എന്നിവർ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാനായി മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു.
എട്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും യെമ്മിഗനൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ കർണൂല്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.

