Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം.... മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം.... മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

കേരളാവിലെ ഇടത്തോട് മണ്ടി നടക്കുന്ന മണ്ടൻ സാംസ്കാരിക നായകരെ കാണുമ്പോഴേ വെളിവ് ഉള്ളവർക്ക് കലിപ്പ് കേറും; മുൻ മന്ത്രി പി രാജീവിനെ വിമർശിച്ച്‌ അഞ്ജു പാർവതി പ്രഭീഷ്

സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്‌ഷനുകളിലെയും ഫയലുകള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നു; വൻതോതിലുള്ള നശിപ്പിക്കല്‍ അസാധാരണം

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യത

സുകുമാരൻ നായരെ വീണ്ടും കോണ്‍ഗ്രസ് പൊളിറ്റിക്സിലെ പവർ ബ്രോക്കറാക്കാൻ അനുവദിക്കരുതെന്ന് വി.ഡി സതീശൻ...രണ്ടും കല്പിച്ച്‌ തന്നെ..സതീശൻ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് പറയാനാവില്ല...

ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം. മൂന്നാം വാർഡുകാരിയായ 40-കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് സൂചന.

രണ്ടരവർഷം മുൻപ്‌ അരയ്ക്കു താഴെ തളർന്നു പോയ ഇവർ തുടർച്ചികിത്സയിലായിരുന്നു. ആറുമാസം കൂടുമ്പോള്‍ എടുക്കേണ്ട ഇഞ്ചക്ഷനും പരിശോധനയ്ക്കുമായി ഏപ്രില്‍ 16-ന് ആശുപത്രിയിലെത്തിയിരുന്നു.

കഴിഞ്ഞ രണ്ടിന് വീട്ടില്‍ തിരികെയെത്തിയെങ്കിലും അവിടെവെച്ച്‌ ശേഖരിച്ച രക്തസാംപിളിന്റെ പരിശോധനാഫലം പോസിറ്റീവായി. തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ത്തന്നെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.

മലിനമായ ജലാശയങ്ങളില്‍ കുളിക്കുന്നതിലൂടെയാണ് ഈ രോഗം സാധാരണ ബാധിക്കാറുള്ളത്. എന്നാല്‍, ഇങ്ങനെ കുളിച്ചിട്ടില്ലെന്നാണ് രോഗി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിശദമായ പഠനം നടത്തുമെന്നാണ് സൂചനകളുള്ളത്.

രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പഞ്ചായത്തില്‍ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new