Monday, 20 Jan, 4.47 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
ആഴ്ചകള്‍ കഴിയുമ്ബോള്‍ മോദി പറയും വെല്‍ഡണ്‍ മിസ്റ്റര്‍ പിണറായി; പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന് ആരോപിച്ച്‌ സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന്റെ ഹര്‍ജി തള്ളിയാല്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറും

ഏതാനും ആഴ്ചകള്‍ കഴിയുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ ഇങ്ങനെ പറയും: വെല്‍ഡണ്‍ മിസ്റ്റര്‍ വിജയന്‍, താങ്ക് യു സോ മച്ച്‌. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അത്ഭുതപ്പെടരുത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന് ആരോപിച്ച്‌ സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന്റെ ഹര്‍ജി തള്ളിയാല്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറും. ഇക്കാര്യം രാജ്യത്ത് ആദ്യം മനസിലാക്കിയത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് പേതാവുമായ കബില്‍ സിബലാണ്. അദ്ദേഹത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും രംഗത്തെത്തി.

പാര്‍ലെമെന്റ് പാസാക്കിയ നിയമം അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്ന കബില്‍ സിബലിന്റെ ഒറ്റവരി പ്രസ്താവനയില്‍ നിന്നു രാജ്യം എല്ലാം മനസിലാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞപ്പോഴാണ് അദ്ദേഹം തന്റെ നിലപാട് മയപ്പെടുത്തിയത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് സിബല്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്. പൗരത്വ ഭേദഗതി ഭരണഘടനാ വിരുദധമാണെന്ന വിശ്വാസത്തിലാണ് ഭാരതത്തിലെ ജനങ്ങള്‍. ഇത് ഭരണഘടനാസുത്യമാണെന്ന് ഒരു പ്രതിപക്ഷ നേതാവ് തന്നെ കോടതിയെ കൊണ്ട് പറയിക്കുന്നത് എന്തിനാണെന്നാണ് കമ്ബില്‍ സിബല്‍ ചോദിച്ചത്. അതായത് കോടതി തീരുമാനം കേരളത്തിന് എതിരാകാന്‍ സാധ്യതയുണ്ടെന്ന് സിബല്‍ കരുതുന്നു.

ഭേദഗതി പാസാക്കിയത് പാര്‍ലെമെന്റാണ്. അത് പാര്‍ലെന്റിന്റെ അധികാരമാണ്. അത്തരം കാര്യങ്ങളില്‍ കോടതികള്‍ ഇടപെടാറില്ല. പാര്‍ലെമെന്റും കോടതിയും തമ്മില്‍ ഒരിക്കലും സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. മുമ്ബും സുപ്രീം കോടതി സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ഇത്തരമൊരു നീക്കത്തിന് മുതിരാത്തതിന് കാരണവും ഇതു തന്നെയാണ്. ഇന്നത്തെ സാഹചര്യത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന് എതിരെ തിരിയുമെന്ന് ആരും കരുതുന്നില്ല.

കേരളത്തില്‍ നടക്കുന്നത് കൈയടി കിട്ടാനുള്ള ഗിമിക്കുകള്‍ മാത്രമാണെന്ന് വിശ്വസിക്കുന്നവരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിരവധിയുണ്ട്. കോണ്‍ഗ്രസ് പൗരത്വ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാത്തതും ഇതു കൊണ്ടാണ്. പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാകരുതെന്ന് കബില്‍ സിബല്‍ പറഞ്ഞത് ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം മനസിലാക്കേണ്ടത്.

വിദ്യാര്‍ത്ഥികളും മധ്യവര്‍ഗവും സാധാരണക്കാരും ചേര്‍ന്ന് സമരം കൊഴുപ്പിക്കണമെന്ന ആശയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കോടതിയില്‍ നിന്നും പണി വാങ്ങാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.

അയോധ്യ വിധിയോടുകൂടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നിയമത്തില്‍ വിശ്വാസം കുറഞ്ഞത്. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം ചില കേന്ദ്രങ്ങള്‍ പിന്തുടരുന്നു എന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. നിയമയുദ്ധം നടത്തി മോദിയോട് ജയിക്കാമെന്ന് ആരും കരുതുന്നില്ല. മോദിയും അമിത് ഷായും ഇത്തരം സൂചനകള്‍ നല്‍കി കഴിഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top