വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്
കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെയ്ക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. മഹാരാഷ്ട്രയില്‍വച്ച് അഭിജീത് ദീപ്‌കെയുടെ ആളുകള്‍ തന്നെ ആക്രമിച്ചതായാണ് അൻസാരി ആരോപിക്കുന്നത്. തന്റെ ആരോപണങ്ങള്‍ക്ക് തെളിവുണ്ടെന്നും അവ രേഖാമൂലം ഡല്‍ഹി ഡിസിപിക്ക് പരാതിയായി നല്‍കിയെന്നും അൻസാരി അറിയിച്ചു.'സിജെപി പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെയ്ക്കെതിരെ ഡല്‍ഹി ഡിസിപിക്ക് ഇന്ന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ആളുകള്‍ എന്നെ ആക്രമിച്ചതിന് തെളിവുണ്ട്. പൂനെയിലാണ് ഞാൻ ആക്രമിക്കപ്പെട്ടത്. അതിന്റെ പേരില്‍ ഇതിനകം രണ്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കരുതല്‍ തടങ്കലിലാക്കിയ സർക്കാരിന്റെയും പൊലീസിന്റെയും നടപടിയെ അഭിനന്ദിക്കുന്നു. കൃത്യസമത്ത് നടത്തിയ ഈ ഇടപെടലാണ് തലസ്ഥാനത്തെ ക്രമസമാധാനനില വഷളാകാതെ സംരക്ഷിച്ചത്. സ്വന്തം നേട്ടത്തിന് വേണ്ടിയാണ് ദീപ്കെ ഇതെല്ലാം ചെയ്യുന്നത്.
ഉടനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം' - ഫൈസാൻ അൻസാരി പറഞ്ഞു.നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ പ്രക്ഷോഭത്തിന് ശേഷം രാജ്യത്തെ യുവാക്കളുമായി നേരിട്ട് സംവദിക്കുന്നതിനായി രാജ്യവ്യാപക 'ലിസണിങ് ടൂർ' പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി).ശക്തമായ സമരത്തിലൂടെ നേടിയ തരംഗം മുൻനിർത്തി സംഘടനാ ശേഷി വർധിപ്പിക്കാനും ഭാവി പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമാണ് പാർട്ടിയുടെ നീക്കം.പാർട്ടിയുടെ ഭാവി റോഡ്‌മാപ്പിന് അന്തിമരൂപം നല്‍കുന്നതിനായി മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ബുധൻ, വ്യാഴം ദിവസങ്ങളില്‍ രണ്ട് ദിവസത്തെ തന്ത്രപരമായ യോഗം ചേരുമെന്ന് പാർട്ടി എക്‌സിലൂടെ അറിയിച്ചു.

