Sunday, 19 Jan, 12.45 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
അച്ചനാണെ സത്യം... പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അണയുമ്ബോള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലൗ ജിഹാദിലേക്ക് കൊണ്ടുപോകുന്നതായി പരാതി; ലൗ ജിഹാദിനെതിരെ സീറോ മലബാര്‍ സഭയുടെ ഇടയലേഖനവും

കേരളം ഇടക്കാലത്ത് ചര്‍ച്ച ചെയ്ത വിഷയമാണ് ലൗ ജിഹാദ്. മറ്റ് മതക്കാരായ പെണ്‍കുട്ടികളെ പ്രേമിച്ച്‌ കല്യാണം കഴിച്ച്‌ ഐഎസ്‌എസിലേക്ക് കൊണ്ടു പോകുന്ന സംഭവം കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എന്നാല്‍ വീണ്ടും ലൗ ജിഹാദ് ചര്‍ച്ചയാകുകയാണ്. കേരളത്തില്‍ രണ്ട് വര്‍ഷത്തിനകം ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേസില്ലെന്ന് സംസ്ഥാന ഡിജിപി പറഞ്ഞതോടെ എല്ലാം തണുക്കുമെന്നാണ് വിചാരിച്ചത്.

എന്നാല്‍ ലൗ ജിഹാദിനെതിരെ സീറോ മലബാര്‍ സഭയുടെ ഇടയലേഖനം വന്നിരിക്കുകയാണ്. സീറോ മലബാര്‍ സഭയുടെ സിനഡില്‍ ലൗ ജിഹാദിനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചത്. വര്‍ദ്ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നു.

സിനഡ് തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിന്റെ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരസംഘടനയായ ഐഎസിലേയ്ക്ക് പോലും െ്രെകസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതരുടെ അടിയന്തിര നടപടിയുണ്ടാകണമെനനും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച്‌ മാതാപിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കണമെന്നും ഇടയലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

എന്നാല്‍ എറണാകുളംഅങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ല. ഇടയലേഖനത്തിനെതിരെ ഒരു വിഭാഗം വൈദികരും രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സര്‍ക്കുലറിനെതിരെ നേരത്തെ എറണാകുളംഅങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തെത്തിയിരുന്നു. ഒരു മതത്തെ ചെറുക്കുന്നതാണ് സിനഡ് സര്‍ക്കുലര്‍. പൗരത്വ നിയമത്തില്‍ രാജ്യം കത്തുമ്ബോള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചതെന്നും. ലൗ ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണെന്നും മുപത്രത്തില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച സീറോ മലബാര്‍ സഭയുടെ സിനഡാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചത്.

അതേസമയം കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ലൗ ജിഹാദ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും സിറോ മലബാര്‍ സഭയുടെ ആശങ്ക പരിശോധിക്കും. ആവശ്യമെങ്കില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു.

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ആസൂത്രിതമായി ലൗ ജിഹാദിനായി ഉപയോഗിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നുമുള്ള സിറോ മലബാര്‍ സഭാ സിനഡിന്റെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ന്യുനപക്ഷ കമ്മീഷന്‍ ഡി.ജി.പിയോട് വിശദീകരണം തേടിയത്. കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയോളം ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയുടെ പ്രസ്താവന വന്നത്. അതോടെ എല്ലാം തണുക്കുമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ ഇന്നത്തെ ഇടയ ലേഖനത്തോടെ എല്ലാം കൈവിട്ട് പോകുകയാണ്. ചാനലുകാരും ഇതേറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈ വിഷയത്തെപ്പറ്റി ചാനല്‍ ചര്‍ച്ചയും ഉണ്ടായി. ചര്‍ച്ച ചൂടു പിടിച്ചതോടെ വരും ദിവസങ്ങളിലും ലൗ ജിഹാദ് തന്നെയാകും വിഷയം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top