Tuesday, 24 Mar, 5.06 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
അഹങ്കാരത്തിന് ഒരു കുറവുമില്ല... ചായ കിട്ടാന്‍ വൈകിയതിന് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നയാള്‍ നഴ്‌സിനെ ആക്രമിച്ചു

സ്വന്തം ജീവന്‍ പണയംവച്ച്‌ ഇത്രയും കരുതലോടെ നോക്കുന്നവരാണെന്നുള്ള ചിന്തയില്ലാതെ ഇപ്പോഴും കുറെ മനുഷ്യര്‍. ഒരു ഗ്ലാസ്സ് ചായ കിട്ടാന്‍ വൈകിയതിന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളയാള്‍ നഴ്‌സിനെ ആക്രമിച്ചു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നയാളാണ് ഒരു കപ്പ് ചായ കിട്ടാതായതിനെ തുടര്‍ന്ന് അക്രമാസക്തനായത്. കൊല്ലത്താണ് സംഭവം.

ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നയാള്‍ ചായ വേണമെന്ന കാര്യം നഴ്‌സിനോട് പറഞ്ഞു. നഴ്‌സ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാല്‍, യഥാസമയം ചായയുമായി എത്താന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ കുപിതനായ ഇയാള്‍ നഴ്‌സിനെയും ആരോഗ്യപ്രവര്‍ത്തകനെയും മര്‍ദ്ദിക്കുകയായിരുന്നു. മസ്‌കറ്റില്‍ നിന്ന് മടങ്ങിയെത്തിയ ഇയാളെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top