Sunday, 19 Jan, 7.00 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
അലന്‍ എസ്‌എഫ്‌ഐയുടെ നേതാവായിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല; എന്നാല്‍ സിപിഎം മെമ്ബറാണ്; പാര്‍ട്ടി മെമ്ബറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്; അലനെതിരെ വീണ്ടും പി. ജയരാജന്‍

യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍ രംഗത്ത്. 'അലന്റെ അമ്മ വായിച്ചറിയുവാന്‍' എന്നു തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അലനെതിരെ ജയരാജന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. മാത്രമല്ല കെഎല്‍എഫ് വേദിയില്‍ അലനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.


പി. ജയരാജന്റെ കുറുപ്പിന്റെ പൂര്‍ണരൂപം. അലന്‍റെ അമ്മ വായിച്ചറിയുവാന്‍.....കെഎല്‍എഫ് വേദിയില്‍ സംവാദത്തിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തുകൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി തെറ്റിധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായത്. മകന്‍ ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്. അലന്‍ എസ്‌എഫ്‌ഐയുടെ നേതാവായിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല. എന്നാല്‍ സിപിഎം മെമ്ബറാണ്. പാര്‍ട്ടി മെമ്ബറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലന്‍ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച്‌ പുലര്‍ച്ചെ സ്ഥലം വിട്ടിരിന്നു എന്നുമുള്ള സഹവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.

പാലയാട് യൂണിവേഴ്സിറ്റി സെന്‍ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്‍റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്‍റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്‌എഫ്‌ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാര്‍ടി മെമ്ബര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. എന്‍ഐഎ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ല. സിപിഐ(എം) പ്രവര്‍ത്തകരെയടക്കം യുഎപിഎ കേസില്‍പ്പെടുത്തി പീഡിപ്പിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍...!. അതിനെ അംഗീകരിക്കാത്ത, മുസ്ലീം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ അപേക്ഷ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top