Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങള്‍ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങള്‍ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....

ഖാര്‍ഗ് കത്തിച്ച്‌ അമേരിക്ക ഇറാന്റെ കോട്ടയില്‍ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലില്‍ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പില്‍ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..

പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലർത്തി..

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങള്‍ കാത്തിരിക്കുന്നുവെന്നും ഇന്ധനമുള്‍പ്പടെ കരുതിവെയ്ക്കുന്നതാണ് നല്ലതെന്നും ഇറാന്റെ മുന്നറിയിപ്പ്. പല മേഖലകളിലായി തിരിച്ചടി നല്‍കുന്ന വിധമുള്ള പ്രതിരോധത്തിലേക്ക് മാറിയതായാണ് ഇറാൻ വൈസ് പ്രസിഡണ്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരിച്ചടിയുടെ രൂപം മാറുന്നുവെന്നതാണ് ഈ മുന്നറിയിപ്പിലൂടെ ഇറാൻ നല്‍കുന്ന സൂചന. സൈനികമായി മാത്രമല്ല, ബഹുമുഖ തിരിച്ചടിയായിരിക്കും ഇനിയെന്നും പറഞ്ഞുവച്ചിരിക്കുകയാണ് ഇറാൻ വൈസ് പ്രസിഡന്‍റ്. ഒരുതരത്തിലും അമേരിക്കക്ക് സുരക്ഷ ഉണ്ടാവില്ലെന്ന് കൂടി ഇറാൻ വിവരിച്ചിട്ടുണ്ട്. അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് കറുത്ത ദിനങ്ങള്‍ വരാനിരിക്കുന്നു എന്നും, ജനങ്ങള്‍ ഇന്ധനമുള്‍പ്പടെ കരുതി വെയ്ക്കണമെന്നും അമേരിക്കൻ പൗരന്മാർക്ക് നല്‍കുന്ന മുന്നറിയിപ്പ് ഗൗരവമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ എന്താണ് ഇറാൻ വൈസ് പ്രസിഡണ്ട് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി വ്യക്തമല്ല. ഏത് നിലയിലായിരിക്കും ഇത് നടപ്പാക്കുകയെന്നും വിശദീകരിച്ചിട്ടില്ല.

ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭീഷണി
അതേസമയം ഇന്നലെ രാത്രി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണമുണ്ടായില്ല എന്നത് പശ്ചിമേഷ്യൻ യുദ്ധത്തില്‍ വീണ്ടും ആശ്വാസമായി. പക്ഷെ കുവൈത്തിലെ അമേരിക്കൻ താവളത്തിലേക്ക് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ചെറുത്തെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് പേർ ഇറാനിയൻ പൈലറ്റുമാരാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ, ഹോർമൂസില്‍ തങ്ങളുടെ നിർദേശം മറികടന്ന് കടന്നുപോയ കപ്പലുകളെ കരിമ്പട്ടികയില്‍ പെടുത്തി ഇറാൻ പട്ടിക പുറത്തിറക്കി. ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new