Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കൻ സംസ്ഥാനമായ ടെക്സസില്‍ കനത്ത പ്രളയക്കെടുതി...

അമേരിക്കൻ സംസ്ഥാനമായ ടെക്സസില്‍ കനത്ത പ്രളയക്കെടുതി...

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച്‌ ഇറാൻ..'പിക്സ്‌ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച്‌ ഇസ്രായേല്‍..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

അമേരിക്കൻ സംസ്ഥാനമായ ടെക്സസില്‍ കനത്ത പ്രളയക്കെടുതി. പ്രളയജലത്തില്‍ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് റെക്കോഡുകള്‍ ഭേദിക്കുന്ന കനത്ത മഴ പെയ്യാനായി സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നല്‍കി. പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

കനത്ത പ്രളയത്തില്‍ കുടുങ്ങിയ 230ലധികം പേരെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഹെലികോപ്റ്ററിന്റെയും റെസ്ക്യൂ നീന്തല്‍ക്കാരുടെയും സഹായത്തോടെ ഒരു ട്രക്കില്‍ കുടുങ്ങിക്കിടന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ വളർത്തുനായയെയും എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.

ദുരന്ത പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ ബോട്ടുകളും ഉള്‍പ്പെടെ 1400 ഓളം അത്യാധുനിക ഉപകരണങ്ങളും 2,350 അടിയന്തര രക്ഷാപ്രവർത്തകരെയും സംസ്ഥാനത്തുടനീളം വിന്യസിച്ചു കഴിഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new