Friday, 24 Sep, 6.52 am മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
അമ്മയില്ലാത്തതും, ലഹരിക്ക് അച്ഛന്‍ അടിമയായതും മറയാക്കി രണ്ട് കുട്ടികളുടെ പിതാവായ അയല്‍വാസി 16കാരിയെ പ്രണയ ചതിയില്‍ വീഴ്ത്തി; വിഷ്ണുവിന്റെ ദുശീലങ്ങളില്‍ മനംമടുത്തത് ഭാര്യയും മക്കളും വീട് വിട്ട് ഇറങ്ങിയപ്പോള്‍, പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ സ്വന്തം വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു: അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ പോക്സോ കേസ് ഇരയുടെ ആത്മഹത്യയും...

പത്തനംതിട്ട കോന്നിയില്‍ പോക്സോ കേസിലെ ഇര വീടിനുള്ളില്‍ തൂങ്ങി മരിച്ചത് മനോവിഷമം മൂലമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

വകയാര്‍ സ്വദേശിനിയായ 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കേസില്‍ സമീപവാസിയായ യുവാവിനെ ജൂലൈ 31 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയം നടിച്ച്‌ രണ്ട് കുട്ടികളുടെ പിതാവായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

രണ്ടു മാസം മുമ്ബാണ് പെണ്‍കുട്ടി പീ‍ഡനത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് കടുത്ത മാനസിക പ്രശ്നത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു.

വീടിന്റെ ഉത്തരത്തില്‍ സാരി ഉപയോഗിച്ച്‌ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.

അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. അമ്മയില്ലാത്തതിനാലും തനിച്ചുള്ള താമസവും, പീഡന കേസില്‍ അകപ്പെടേണ്ടി വന്നതും കുട്ടിക്ക് മനോവിഷമം സൃഷ്ടിച്ചിരുന്നു.

അറസ്റ്റിലായ വിഷ്ണുവിന്റെ ദുശീലം കാരണം ഭാര്യയും മക്കളും നേരത്തെ ഉപേക്ഷിച്ച്‌ പോയിരുന്നു.

ലഹരി മരുന്നിന് പെണ്‍കുട്ടിയുടെ പിതാവ് അടിമയായിരുന്നു, ഈ സാഹചര്യം മുതലെടുത്തായിരുന്നു പ്രണയം നടിച്ച്‌ വലയിലാക്കിയ കുട്ടിയെ രാത്രികാലങ്ങളില്‍ സ്വന്തം വീട്ടിലെത്തിച്ച്‌ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ യുവാവ് റിമാന്റിലാണ്.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് പൊലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിങ് നല്‍കിയിരുന്നു.

അമ്മയില്ലാത്തതിനാല്‍‍ കുട്ടിയെ ബാലാശ്രമത്തിലേയ്ക്ക് മാറ്റാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top