Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അനധികൃത ഫ്ലെക്സുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

അനധികൃത ഫ്ലെക്സുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകള്‍ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച്‌ കന്നട സംഘടനകള്‍

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു, മംഗലം പുഴയുടെ കരകളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

അതി ശക്തമായ മഴ... റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങള്‍ ലംഘിക്കുന്നത് തുടർന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി.

തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും അനധികൃത ഫ്ലെക്സുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. അനധികൃത ബോർഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നേരത്തേ കോടതി നിരോധനമടക്കമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട് കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതി.

കോടതി ഉത്തരവുകള്‍ നിലവിലിരിക്കെ സംസ്ഥാനത്ത് സമാനമായ നടപടി സ്വീകരിക്കാത്തതെന്താണെന്നും സർക്കാർ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണനയിലെടുത്തു. രാഷ്ട്രീയ പാർട്ടികള്‍, മതസ്ഥാപനങ്ങള്‍, മർച്ചന്റ്സ് അസോസിയേഷനുകള്‍, വിവിധ സംഘടനകള്‍ എന്നിവരാണ് തിരുവനന്തപുരത്തും കൊല്ലത്തും അനധികൃത ബോർഡുകള്‍ സ്ഥാപിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു.

കോടതി നിർദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനായി സ്വീകരിച്ച നടപടികള്‍ സർക്കാർ അറിയിക്കണം. തദ്ദേശഭരണ സെക്രട്ടറിമാർ അവരുടെ പരിധിയിലെ അനധികൃത ബോർഡുകള്‍ നീക്കം ചെയ്യുകയും ഭാവിയില്‍ ഇത്തരം ബോർഡുകള്‍ സ്ഥാപിക്കപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new