അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്
യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി
അരുണാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. വെസ്റ്റ് കാമെങ് ജില്ലയില്‍ ചൊവ്വാഴ്ച പുലർച്ചെ 12:58 നാണ് ഭൂചലമനമുണ്ടായത്.
അക്ഷാംശം 27.45° N ലും രേഖാംശം 92.11° E ലും 10 കിലോമീറ്റർ ആഴത്തിലാണ് ചലനങ്ങള്‍ രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റർ ഫോർ സീസ്മോളജി (NCS) എക്സില്‍ ട്വീറ്റ് ചെയ്തു.
അതേസമയം കഴിഞ്ഞ വർഷം ജൂലൈ 28 ന് അരുണാചല്‍ പ്രദേശിലെ ടിറാപ്പ് ജില്ലയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് അക്ഷാംശം 27.06 N ലും 95.42 E ലും 7 കിലോമീറ്റർ ആഴത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ലഖ്‌നൗവിന് സമീപം 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഗോണ്ടയില്‍ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റർ ഫോർ സീസ്‌മോളജി .

