Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അതി ശക്തമായ മഴ... റാന്നി വടശേരിക്കര റോഡ് പൂര്‍ണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...

അതി ശക്തമായ മഴ... റാന്നി വടശേരിക്കര റോഡ് പൂര്‍ണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകള്‍ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച്‌ കന്നട സംഘടനകള്‍

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങള്‍ ലംഘിക്കുന്നത് തുടർന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു, മംഗലം പുഴയുടെ കരകളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

അതി ശക്തമായ മഴയെ തുടർന്ന് റാന്നി മേഖലയില്‍ പ്രളയസമാനമായ സാഹചര്യം. റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി. പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു. വളരെ പെട്ടെന്ന് തന്നെ വെള്ളം കയറുന്നുണ്ടെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന സൂചനകള്‍ . പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണെന്നാണ് റിപ്പോർട്ടുകളുള്ളത്. ആറന്മുളയിലും ജലനിരപ്പ് ഉയർന്ന സാഹചര്യമാണുള്ളത്.

കോട്ടയത്തിന്റെ കിഴക്കൻ മേഖലയില്‍ മഴ ശക്തമായി തുടരുന്നു. പ്രദേശത്ത് വീണ്ടും ഉരുള്‍പ്പെട്ടാനുള്ള സാദ്ധ്യത ഏറെയാണ്. മീനച്ചിലാറ്റില്‍ വെള്ളം കുത്തനെ ഉയരുകയും ചെയ്യുന്നു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു. ഈരാറ്റുപേട്ട പനയ്ക്കാപ്പാലം റോഡിലും വെള്ളം കയറി മീനച്ചിലാറിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി. വൈക്കം കുലശേഖരമംഗലത്തെ മണലില്‍ കോളനി, കുളങ്ങര കോളനി, ഇടവട്ടം തെക്ക്, മുതലക്കുഴി, ഇടക്കേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new