Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച്‌ സിന്ധു..! ആത്മഹത്യ ചെയ്ത വാര്‍ത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച്‌ സിന്ധു..! ആത്മഹത്യ ചെയ്ത വാര്‍ത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്

സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

വിഴിഞ്ഞം സ്വര്‍ണ്ണപ്പണയ തട്ടിപ്പുകേസില്‍ പ്രതി സിന്ധുവിനെതിരെ കൂടുതല്‍ ആരോപണങ്ങളും പരാതികള്‍. ഇതോടെ പോലീസ് സംഘം വീട്ടില്‍ പരിശോധന നടത്തി. പരിശോധനക്കിടെ വ്യാജ വിസിറ്റിംഗ് കാര്‍ഡുകളും ബില്‍ ബുക്കും പോലീസ് കണ്ടെടുത്തു. പ്രതി പിടിയിലായതറിഞ്ഞ് 10 ഓളം പുതിയ പരാതികളാണ് പൊലീസിന് ലഭിച്ചത്.

പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് വിവരങ്ങള്‍,കാള്‍ ഡീറ്റെല്‍സ് എന്നിവ പരിശോധിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് വിഴിഞ്ഞം പോലീസ്. പ്രതിക്കെതിരെ കോവളം പൊലീസ് സ്റ്റേഷനില്‍ മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ് നടത്തിയതിന് രണ്ട് കേസും മലയിന്‍കീഴ് സ്റ്റേഷനില്‍ വഞ്ചനാ കുറ്റത്തിനും കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ സിന്ധുവിനെതിരെ 6 കുടുംബങ്ങള്‍ കൂടി പരാതി നല്‍കി. സിന്ധു നേരത്തെ മൂന്നു കേസുകളില്‍ പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സിന്ധുവിനെ അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. അതേ സമയം സ്വര്‍ണ്ണം പണയം വെച്ചവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ വായ്പ വാഗ്ദാനം ചെയ്യുന്ന സിന്ധുവിന്റെ ശബ്ദരേഖ പുറത്തുവന്നു.

തിരുവനന്തപുരം നഗരത്തിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ഈടു വച്ചാല്‍ കൂടുതല്‍ പണം ലഭിക്കുമെന്ന് സിന്ധു പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. വസ്തു പണയം വെച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നും വിശ്വസിപ്പിച്ചു. സ്വര്‍ണാഭരണങ്ങളുടെ ഉടമകളുടെ പേര് ഒഴിവാക്കിയാണ് ഇടപാട് നടത്തിയത്. പല ധനകാര്യ സ്ഥാപനങ്ങളുമായും സിന്ധുവിന് ബന്ധമുണ്ട്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന സാധാരണക്കാരെ കണ്ടെത്തി വലയിലാക്കുകയാണ് ചെയ്തത്. പരാതിക്കാര്‍ക്ക് പലര്‍ക്കും സ്വര്‍ണ്ണം പണയം വെച്ചതിന്റെ രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തത് തിരിച്ചടിയാകുന്നുണ്ട്.

കടബാധ്യത കൂടിയതോടെ യുവതികള്‍ക്ക് പിടിച്ചു നില്‍ക്കാനാകാതെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അഞ്ജു 20 പവനും ,ഐശ്വര്യ 50വനും പ്രതിയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സ്വര്‍ണ്ണം കോവളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എത്തിച്ച്‌ വില്പന നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂര്‍ നെല്ലിവിള ജയഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28), വെങ്ങാനൂര്‍ ചാവടിനട രാജ രാജീവ് സദനത്തില്‍ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 30ന് ഇരുവരും തിയറ്റര്‍ ജംക്ഷനിലെ കടയില്‍ നിന്നു ശീതളപാനീയം വാങ്ങി കോവളം ആവാടുതുറ ബീച്ചിലെത്തിയാണ് വിഷം കലര്‍ത്തി കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ വെങ്ങാനൂര്‍ പനങ്ങോട് ശ്യാമളാലയത്തില്‍ സിന്ധുകുമാരിയുടെ (53) ചതിയില്‍പെട്ടാണ് മറ്റു മാര്‍ഗങ്ങളില്ലാതെ ജീവനൊടുക്കിയതെന്നു ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

ജീവനൊടുക്കുന്നതിന് ഒരാഴ്ച മുന്‍പും യുവതികള്‍ സിന്ധുവിനെ കണ്ട് സ്വര്‍ണം തിരികെ ചോദിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം തന്നതിനു തെളിവൊന്നുമില്ലല്ലോ എന്നും തിരികെ തരില്ലെന്നും അവര്‍ പറഞ്ഞു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍ പോയി ചാകാന്‍ സിന്ധു പറഞ്ഞുവെന്നും യുവതികളുടെ ബന്ധുക്കള്‍ പറയുന്നു. ഇതോടെ നിരാശരായ യുവതികള്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഐശ്വര്യയുടെ ബന്ധുവിന്റെ വീട്ടിലെത്തി 300 രൂപ കടം വാങ്ങിയാണ് വിഷം വാങ്ങിച്ചത്. ആദ്യം മരിച്ച അഞ്ജു തനിക്ക് വയറുവേദനയാണെന്നും ഭക്ഷ്യവിഷബാധയാണോ എന്നു സംശയമുണ്ടെന്നുമാണ് വീട്ടുകാരോടു പറഞ്ഞത്. അതുകൊണ്ടുതന്നെ ചികിത്സ ലഭിക്കാന്‍ വൈകി. നില ഗുരുതരമായി ഞായറാഴ്ച മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന ഐശ്വര്യയും വിഷം കഴിച്ച വിവരം വൈകിയാണ് ബന്ധുക്കളോടു പറഞ്ഞത്. തിങ്കളാഴ്ച രാവിലെയാണ് ഐശ്വര്യ മരിച്ചത്.

പ്രതിയായ സിന്ധുവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സമാനമായ നിരവധി പരാതികളാണ് വിഴിഞ്ഞം പൊലീസിനു ലഭിച്ചത്. നല്ല സാമ്പത്തിക സ്ഥിതിയുള്ള സിന്ധു തട്ടിയെടുക്കുന്ന സ്വര്‍ണം വിറ്റു കിട്ടുന്ന പണം വിനിയോഗിച്ച്‌ ആഡംബര ജീവിതം നയിച്ചു വരുകയായിരുന്നു. ഇതുവരെ 12 പരാതികളാണ് ഇവര്‍ക്കെതിരെ കിട്ടിയത്. നൂറു പവനിലധികം തട്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇതിനു പിന്നില്‍ ഏതെങ്കിലും റാക്കറ്റ് ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


അഞ്ജുവും ഐശ്വര്യയും ജോലി ചെയ്തിരുന്ന പണമിടപാട് സ്ഥാപനത്തില്‍ സ്ഥിരമായി എത്തി പരിചയപ്പെട്ട് വിശ്വാസ്യത നേടിയയാണ് സിന്ധു തട്ടിപ്പു നടത്തിയത്. സ്ഥാപനത്തില്‍ പണയം വയ്ക്കുന്ന സ്വര്‍ണം കുറഞ്ഞ പലിശയ്ക്ക് കെഎസ്‌എഫ്‌ഇയില്‍ പണയം വയ്ക്കാമെന്നു വാഗ്ദാനം നല്‍കി വാങ്ങി വില്‍ക്കുകയായിരുന്നു പതിവ്.

ആദ്യത്തെ ഇടപാടുകള്‍ക്ക് അഞ്ജുവിനും ഐശ്വര്യയ്ക്കും കമ്മിഷന്‍ നല്‍കുകയും സ്വര്‍ണം തിരിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇതോടെ വിശ്വാസ്യത പിടിച്ചുപറ്റി കൂടുതല്‍ സ്വര്‍ണം വാങ്ങിയെടുക്കുകയായിരുന്നു. സിന്ധു സ്വര്‍ണം തിരിച്ചു നല്‍കാതെ വന്നതോടെ യുവതികള്‍ കടമെടുത്ത് പണയ തൂക്കമുള്ള സ്വര്‍ണം വാങ്ങി ഇടപാടുകാര്‍ക്കു നല്‍കി. കടബാധ്യത ഏറുകയും സ്വര്‍ണം തിരിച്ചുകിട്ടാതെ വരികയും ചെയ്തതോടെയാണ് ജീവനൊടുക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new