ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമർശനം. ഇതിനു മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ.
ഹെലികോപ്റ്റർ യാത്രയിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. ഔദ്യോഗിക യാത്രക്കാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രൂപ പോലും സർക്കാരിന് യാത്ര കൊണ്ട് നഷ്ടമായിട്ടില്ല. താൻ പാർട്ടി സമ്മേളനത്തിനല്ല ഹെലികോപ്റ്ററില്‍ പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മഴക്കെടുതി അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാൻ മുഖ്യമന്ത്രി ഇന്നലെ കാവടിയാർ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്.
എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടർന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയില്‍ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടർന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയില്‍ 20 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.

