Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്..സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..

അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്..സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..

റയില്‍വേ സ്റ്റേഷൻ നാടകത്തില്‍ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാല്‍ചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..

മഴ ശക്തമാകുമ്പോള്‍ നമ്മള്‍ ആദ്യം ഭയപ്പെടുന്നത് വെള്ളപ്പൊക്കത്തെയും ഉരുള്‍പൊട്ടലിനെയുമാണ്. എന്നാല്‍ അതിനേക്കാള്‍ നിശബ്ദമായി ഓരോ വർഷവും നിരവധി ജീവനുകള്‍ അപഹരിക്കുന്ന മറ്റൊരു അപകടമുണ്ട്... *വൈദ്യുതാഘാതം.വൈദ്യുതാഘാതമേറ്റുള്ള (ഷോക്കേറ്റ്) മരണങ്ങള്‍ കേരളത്തില്‍ വർധിച്ചുവരുന്നു; ഇതിന് പ്രധാന കാരണങ്ങള്‍ അശ്രദ്ധ, മഴക്കാലത്തെ അപകടങ്ങള്‍, വയറിംഗിലെ തകരാറുകള്‍ എന്നിവയാണ്. കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തില്‍ 3,679 പേർ ഷോക്കേറ്റ് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ ഇവിടെ ഒരു കുടുബത്തിലെ രണ്ടുപേർക്കാണ് മരണം സംഭവിച്ചിരിക്കുന്നത് .പാലക്കാട് ആലത്തൂർ തെന്നിലാപുരത്ത് അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധിക (36)ആണ് ഇന്ന് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.ഇക്കഴിഞ്ഞ ജൂലൈ 24-നാണ് അപകടമുണ്ടായത്. വീട്ടുമുറ്റത്തെ ഇരുമ്പ് കഴുക്കോലില്‍ നിന്ന് കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയില്‍ തുണി വിരിക്കുന്നതിനിടെ ശാരദയ്‌ക്ക് ഷോക്കേറ്റു.

താഴെ വീണ ശാരദയെ രക്ഷിക്കാൻ ഓടിയെത്തിയ മരുമകള്‍ രാധികയും ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ഇത് കണ്ട അനുജന്റെ ഭാര്യ രേഷ്മ രാധികയെ പിടിക്കാൻ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റെങ്കിലും പരുക്ക് ഗുരുതരമല്ലാതിരുന്നതിനാല്‍ ചികിത്സയ്‌ക്ക് ശേഷം ആശുപത്രി വിട്ടു.ശാരദയെയും രാധികയെയും ആദ്യം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇരുവർക്കും തലയില്‍ ഗുരുതര പരിക്കേറ്റതിനാല്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെ ശാരദ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.

വീട്ടുപണി നടന്നുകൊണ്ടിരുന്നതിനാല്‍ തൊട്ടടുത്ത് താല്‍ക്കാലികമായി നിർമ്മിച്ച ഷെഡില്‍ നിന്ന് ഇലക്‌ട്രിക് വയർ ഉപയോഗിച്ചാണ് വൈദ്യുതി കണക്ഷൻ എടുത്തിരുന്നത്. ഇതിലൂടെ വൈദ്യുതി ഇരുമ്പ് കഴുക്കോലിലേക്കും തുടർന്ന് അഴയിലേക്കും പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new