Monday, 14 Jun, 3.34 pm മലയാളി വാര്‍ത്ത

ന്യൂസ്
ബഹ്റൈന് പിന്നാലെ പ്രവാസികളെ ഞെട്ടലിലാഴ്ത്തി ആ ഗള്‍ഫ് രാഷ്ട്രം! ഏവരെയും ദുരിതത്തിലാഴ്ത്തി പ്രഖ്യാപനം, കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടര്‍ന്നേക്കുമെന്ന് അധികൃതര്‍

കോവിഡ് കാലം പ്രവാസികളേയും സാരമായി ബാധിച്ചിരിക്കുകയാണ്. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, യുഎഇ എന്നീ രാഷ്ട്രങ്ങള്‍ വാതിലുകള്‍ കൊട്ടിയടച്ചപ്പോള്‍ ഏക ആശ്രയമായിരുന്നത് ബഹ്‌റൈന്‍ ആയിരുന്നു. മലയാളികളുടെ സ്വപ്നഭൂമിയായ ബഹ്‌റൈനില്‍ അടുത്തൊന്നും മലയാളികളെ പ്രവേശിപ്പിക്കാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു ഗള്‍ഫ് രാഷ്ട്രവും.....

പ്രവാസികള്‍ ഏറെ നാളായി കാത്തിരിക്കുകയാണ് കുവൈറ്റിലേക്ക് എത്തിച്ചേരാന്‍. കുവൈയ്റ്റ് വിലക്ക് കല്പിച്ചിട്ട് ഒരു വര്ഷം പിന്നിടുകയാണ്. ഇതിനിടെയാണ് ഏവരെയും ദുരിതത്തിലാഴ്ത്തി മറ്റൊരു വാര്‍ത്ത. കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി - മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് .

ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് കൊറോണ അവലോകന സമിതി വിദേശികളുടെ പ്രവേശന വിലക്ക് നീട്ടാന്‍ ശിപാര്‍ശ നല്‍കിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയുന്നതിനായി വിദേശികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് തുടരണം എന്നാണ് സമിതിയുടെ നിലപാട് എന്നത്.

കൂടാതെ നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ പ്രവേശനവിലക്കു നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഇത് വരെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ കോവിഡ് വ്യാപനം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

അതേസമയം ഇന്ത്യയുള്‍പ്പെടെ 5 രാജ്യങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നതു നിര്‍ത്തി ബഹ്‌റൈന്‍. കോവിഡ് വ്യാപനം കൂടിയ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വീസ അനുവദിക്കില്ല. നിരോധനം എത്ര കാലത്തേക്കെന്നു വ്യക്തമാക്കിയിട്ടില്ല.

ഈ രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈന്‍ പൗരന്മാര്‍ക്കും ബഹ്‌റൈന്‍ ഇഖാമ (താമസാനുമതി) യുള്ള വിദേശികള്‍ക്കും മാത്രമേ രാജ്യത്തു പ്രവേശനമുള്ളൂ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശക വീസയിലും ബഹ്‌റൈനില്‍ പ്രവേശനം അനുവദിക്കില്ല.ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ബഹ്‌റൈനില്‍ താമസക്കാരാണെങ്കില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top